വിഴിഞ്ഞം: തിരുവല്ലം പുഞ്ചക്കരിയിൽ ഇരുവിഭാഗങ്ങൾ ഏറ്റുമുട്ടി. വ്യാഴാഴ്ച രാത്രിനടന്ന സംഘട്ടനത്തിൽ ഒരാളിന് തലയ്ക്ക് ഗുരുതരപരിക്ക്. ഒരാൾ പിടിയിൽ. ബീയർ കുപ്പി കൊണ്ടുള്ള ആക്രമണത്തിൽ മലയിൻകീഴ് സ്വദേശി സജീവി(30)നാണ് തലക്കടിയേറ്റതെന്ന് തിരുവല്ലം പൊലീസ് പറഞ്ഞു. സംഭവത്തിൽ മേലാങ്കോട് സ്വദേശി ഉണ്ണി എന്നു വിളിക്കുന്ന പ്രവീൺ (36)ആണ് അറസ്റ്റിലായത്. പരിക്കേറ്റ യുവാവിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ മനു(29)വിനെ തിരയുന്നതായി എസ്.എച്ച്.ഒ ബിജു പറഞ്ഞു. കഞ്ചാവ് കേസുമായി ബന്ധപ്പെട്ട് പൊലീസിൽ വിവരം നൽകിയതിനെ ചൊല്ലിയുള്ള തർക്കമാണ് തമ്മിലടിക്കുള്ള കാരണമെന്ന് പൊലീസ് പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |