SignIn
Kerala Kaumudi Online
Saturday, 27 June 2026 5.12 AM IST

കോർപ്പറേഷനിലെ സംഘർഷം, മേയർക്കും ഡെപ്യൂട്ടിമേയർക്കും ദീപക്കിനുമെതിരെ കേസ്

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിൽ വ്യാഴാഴ്ച നടന്ന സംഘർഷവുമായി ബന്ധപ്പെട്ട് ഇരുവിഭാഗവും നൽകിയ പരാതിയിൽ മേയർ വി.വി.രാജേഷ്,ഡെപ്യൂട്ടി മേയർ ആശാനാഥ്,സി.പി.എം പാർലമെന്ററി പാർട്ടി നേതാവ് എസ്.പി.ദീപക് എന്നിവർക്കെതിരെ മ്യൂസിയം പൊലീസ് കേസെടുത്തു.സംഘർഷത്തിൽ പരിക്കേറ്റ എൽ.ഡി.എഫ് കൗൺസിലർ സിന്ധു ശശിയുടെ പരാതിയിലാണ് മേയർ വി.വി.രാജേഷിനെ ഒന്നാംപ്രതിയാക്കി കേസെടുത്തത്.ഡെപ്യൂട്ടി മേയർ ആശാനാഥ്‌,സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ എം.ആർ.ഗോപൻ,ചെമ്പഴന്തി ഉദയൻ,ക‍ൗൺസിലർമാരായ വി.ജി.ഗിരികുമാർ,പാപ്പനംകോട്‌ സജി,സിമി ജ്യോതിഷ്‌ ഉൾപ്പെടെയുള്ളവരും പ്രതികളാണ്‌.കലാപശ്രമത്തിനാണ്‌ കേസെടുത്തിരിക്കുന്നത്‌.
ബി.ജെ.പി കൗൺസിലർ ശ്രുതിയുടെ പരാതിയിൽ എസ്.പി.ദീപക്,വഴുതക്കാട് കൗൺസിലർ രാഖി രവികുമാർ,ചെല്ലമംഗലം കൗൺസിലർ അരുൺവട്ടവിള,തൈക്കാട് കൗൺസിലർ വേണുഗോപാൽ എന്നിവർക്കെതിരയൊണ് കേസെടുത്തത്.അതിനിടെ പ്രതിപ്പട്ടികയിലെ സി.പി.എം കൗൺസിലറുടെ പേരിൽ പൊലീസ് പിഴവ് വരുത്തിയതും ചർച്ചയായിട്ടുണ്ട്. ഒന്നാം പ്രതിയായ എസ്.പി. ദീപക്കിന്റെ പേരിനു പകരം ദീപക് ദേവ് എന്നാണ് എഴുതിയത്. പിഴവ് വന്ന എഫ്.ഐ.ആർ തിരുത്തുമെന്ന് പൊലീസ് അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL