നെടുമങ്ങാട്: കാപ്പാക്കേസിൽ പൂജപ്പുര സെൻട്രൽ ജയിലിൽ കഴിയുന്ന തിരുവനന്തപുരം കോർപ്പറേഷനിലെ ബി.ജെ.പി കൗൺസിലർ സുഗതന്റെ ജാമ്യാപേക്ഷയിൽ നെടുമങ്ങാട് ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി ഇന്ന് വിധി പറയും. പൊലീസിനെ ആക്രമിച്ചെന്ന കേസിൽ ഇന്നലെ വാദം പൂർത്തിയായി. ക്ഷേത്രോത്സവവുമായി ബന്ധപ്പെട്ടുണ്ടായ വധശ്രമക്കേസിൽ പരാതിക്കാരിലൊരാളായ പ്രശാന്ത് വക്കാലത്ത് നൽകിയതിനാൽ വാദം തുടരും. മജിസ്ട്രേട്ട് അക്ഷയ പി.ആർ ആണ് ഇന്നലെ വാദം കേട്ടത്. പ്രതിയുടെ അപേക്ഷയിൽ വിധി വൈകിക്കരുതെന്ന് സുഗതന്റെ അഭിഭാഷകൻ അഡ്വ. രഞ്ജു ഭാസ്കർ ആവശ്യപ്പെട്ടു. എന്നാൽ,ഇതിനെ ശക്തമായി എതിർത്ത പ്രോസിക്യഷൻ കൂടുതൽ തെളിവെടുപ്പിന് പ്രതിയെ പൊലീസ് കസ്റ്റഡിയിൽ വിടണമെന്ന് അപേക്ഷിച്ചു. പ്രോസിക്യൂഷന് വേണ്ടി അഡ്വ.ലിറ്റിൽ ഫ്ളവർ ഹാജരായി. വിയ്യൂർ സെൻട്രൽ ജയിലിലായിരുന്ന സുഗതനെ ബുധനാഴ്ചയാണ് നെടുമങ്ങാട് കോടതിയിൽ ഹാജരാക്കി തെളിവെടുപ്പിനായി പൊലീസ് കസ്റ്റഡിയിൽ വിട്ടത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |