SignIn
Kerala Kaumudi Online
Friday, 10 July 2026 3.20 AM IST

മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞു; നാല് മത്സ്യത്തൊഴിലാളികളെ രക്ഷിച്ചു

boat-accident-

ചിറയിൻകീഴ്: മുതലപ്പൊഴി ഹാർബർ കവാടത്തിൽ മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങുകയായിരുന്ന വള്ളം ശക്തമായ തിരമാലയിൽപ്പെട്ട് പുലിമുട്ടിലേക്ക് ഇടിച്ചുകയറി. വള്ളത്തിലുണ്ടായിരുന്ന നാല് തൊഴിലാളികളെയും സുരക്ഷിതമായി രക്ഷപ്പെടുത്തി. ​വെട്ടുതുറ സ്വദേശി സോജൻ (45),ശാന്തിപുരം സ്വദേശി ഷാരോൺ (30),അസം സ്വദേശി കൃഷ്ണ (39), മാമ്പള്ളി സ്വദേശി സോജൻ (30) എന്നിവരാണ് വള്ളത്തിലുണ്ടായിരുന്നത്. അപകടത്തിൽ പരിക്കേറ്റ ശാന്തിപുരം സ്വദേശി ഷാരോണിനെ ആശുപത്രിയിലേക്ക് മാറ്റി.

​പൂത്തുറ സ്വദേശി ബിജുവിന്റെ ഉടമസ്ഥതയിലുള്ള അത്ഭുതമാതാവ് എന്ന വള്ളമാണ് അപകടത്തിൽപ്പെട്ടത്. അപകടത്തെ തുടർന്ന് പുലിമുട്ടിൽ കുടുങ്ങിയ വള്ളം ഫിഷറീസ് വാർഡൻമാരും മറ്റ് മത്സ്യത്തൊഴിലാളികളും ചേർന്ന് മറ്റൊരു ബോട്ടിൽ കെട്ടിവലിച്ചാണ് തിരികെ കടലിലേക്ക് ഇറക്കിയത്.

​അപകടത്തിൽ വള്ളത്തിന് വലിയ തോതിൽ കേടുപാടുകൾ സംഭവിക്കുകയും തൊഴിലാളികൾ പിടിച്ചുകൊണ്ടുവന്ന മത്സ്യങ്ങൾ പൂർണമായും നഷ്ടപ്പെടുകയും ചെയ്തു. ഏകദേശം അഞ്ചര ലക്ഷം രൂപയുടെ നാശനഷ്ടം സംഭവിച്ചതായി വള്ളത്തിന്റെ ഉടമ ബിജു അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL