SignIn
Kerala Kaumudi Online
Friday, 10 July 2026 3.26 AM IST

അവസാനരചനയും പൂർത്തിയാക്കി  കെ.കെ പി യാത്രയായി

ചങ്ങനാശേരി: പതിനാലാം വയസിൽ കഥാ, രചനാ മത്സരങ്ങളിലൂടെ തുടക്കമിട്ട എഴുത്തുകാലം എഴുപത്താറാം വയസിലും തുടരവേയാണ് കെ.കെ പടിഞ്ഞാറെപ്പുറം എന്ന കെ.കെ പി യാത്രയായത്. നോവൽ, കഥ, കവിത, നാടകം, ജീവചരിത്രം, തിരക്കഥ, ബാലസാഹിത്യം എന്നിങ്ങനെ സാഹിത്യത്തിന്റെ സമസ്ത മേഖലയിലും കൈയ്യൊപ്പു ചാർത്തിയ എഴുത്തുകാരന് അന്ത്യാഞ്ജലി നാടൊന്നാകെയെത്തി. കേരളസഞ്ചാരി വാരികയിൽ പത്രാധിപ സമിതിയംഗമായിരിക്കെയാണ് അന്ത്യം. 90.8 റേഡിയോ മീഡിയയിൽ 12 വർഷം പ്രഭാഷണം നടത്തി. ആകാശവാണിയിൽ നിരവധി നാടകങ്ങളും ഗാനങ്ങളും അവതരിപ്പിച്ചു. 37 ഗ്രന്ഥങ്ങളാണ് കെ.കെ.പിയുടെ എഴുത്തിന്റെ പട്ടികയിലുള്ളത്. ഗ്രന്ഥശാലാ സംഘം, കുഞ്ചൻ നമ്പ്യാർ സ്മാരകസമിതി എന്നിവയുടെ ഉൾപ്പെടെ നിരവധി അവാർഡുകളും പുരസ്‌ക്കാരങ്ങളും ലഭിച്ചു. ഉൺമ പബ്‌ളിക്കേഷൻസ് പ്രസിദ്ധീകരിച്ച പൊലി എന്ന നോവലായിരുന്നു അവസാന രചന. വിനു ജോബ് എം.എൽ.എ, ജോസുകുട്ടി കുട്ടമ്പേരൂർ, ജസ്റ്റിൻ ബ്രൂസ്, വി.ജെ ലാലി, ജോസഫ് ജോസുകുട്ടി കുട്ടമ്പേരൂർ, ടി.എസ് സലീം, കെ.ജെ ജോസഫ്, പി.പി മോഹനൻ, ഫാ.ജോഫി പുതുപ്പറമ്പിൽ എന്നിവർ അനുശോചിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, DEATH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL