SignIn
Kerala Kaumudi Online
Saturday, 18 July 2026 3.47 AM IST

മൊബൈൽ ഫോണുകൾ മോഷ്ടിച്ച പ്രതി അറസ്റ്റിൽ

1

വിഴിഞ്ഞം: ഉറങ്ങിക്കിടന്ന സ്വകാര്യ റിസോർട്ട് ജീവനക്കാരുടെ വില കൂടിയ രണ്ട് മൊബൈൽ ഫോണുകളും പണവും മോഷ്ടിച്ച പ്രതി അറസ്റ്റിൽ.കോട്ടുകാൽ ഉച്ചക്കട പുലിയൂർക്കോണം നെല്ലിപ്പറമ്പ് വീട്ടിൽ മുഹമ്മദ് കൈഫാണ് (24) അറസ്‌റ്റിലായതെന്ന് വിഴിഞ്ഞം എസ്.ഐ എം.പ്രശാന്ത് പറഞ്ഞു.സി.സി ടിവി ദൃശ്യങ്ങളിൽ നിന്ന് ലഭിച്ച തെളിവുകളുടെ സഹായത്തോടെയാണ് പ്രതിയെ വിഴിഞ്ഞം പൊലീസ് പിടികൂടിയത്.പ്രതി ‌സ്റ്റേഷനിലെ റൗഡി പട്ടികയിലുൾപ്പെട്ടയാളാണ്.ചൊവ്വരയിലെ സ്വകാര്യ റിസോർട്ട് ജീവനക്കാർ താമസിച്ചിരുന്ന കെട്ടിടത്തിന്റെ വെന്റിലേറ്റർ വഴി കൈ കടത്തി വാതിലിന്റെ കൊളുത്ത് നീക്കിയശേഷം,അകത്തുകടന്ന് ഒരു ലക്ഷത്തോളം രൂപ വില വരുന്ന രണ്ടു മൊബൈൽ ഫോണുകളും 700 രൂപയുമാണ് പ്രതി മോഷ്ടിച്ചതെന്ന് പൊലീസ് പറഞ്ഞു.എസ്.ഐയെ കൂടാതെ എസ്.സി.പി.ഒമാരായ റെജിൻ,വിനയകുമാർ എന്നിവരുൾപ്പെട്ട സംഘമാണ് പ്രതിയെ അറസ്‌റ്റ് ചെയ്‌തത്.ഫോണുകൾ നഗരത്തിൽ വില്പന നടത്തിയതായി പ്രതി മൊഴി നൽകി.ഇയാളെ കോടതിയിൽ ഹജരാക്കി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM, CRIME
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL