
വെഞ്ഞാറമൂട്: കല്ലറ പരപ്പിൽ നിറുത്തിയിട്ടിരുന്ന കെ.എസ്.ആർ.ടി.സി ബസുകൾക്ക് നേരെ കല്ലേറ്. രണ്ട് ബസുകളുടെ മുൻവശത്തെ ചില്ലുകൾ തകർന്നു. വെഞ്ഞാറമൂട് ഡിപ്പോയിലെ ഒരു ബസിന്റെയും കിളിമാനൂർ ഡിപ്പോയിലെ മറ്റൊരു ബസിന്റെയും ചില്ലുകളാണ് തകർന്നത്.
കഴിഞ്ഞ ദിവസം രാത്രി 11നായിരുന്നു സംഭവം. പുലർച്ചെ പരപ്പിലിൽ നിന്ന് സർവീസ് ആരംഭിക്കുന്ന ബസുകളാണിവ. കെ.എസ്.ആർ.ടി.സി. ജീവനക്കാർ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ പാങ്ങോട് പൊലീസ് സമീപത്തെ വീടുകളിൽ നിന്ന് സംഭവ സമയത്തെ സി.സി ടിവി ദൃശ്യങ്ങൾ ശേഖരിച്ചു. ഇതിൽ ബൈക്കിലെത്തിയ രണ്ടുപേർ ബസുകള്‍ക്ക് നേരെ കല്ലെറിഞ്ഞ ശേഷം തിരിച്ചുപോകുന്ന ദൃശ്യങ്ങളുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |