
ആറ്റിങ്ങൽ: ആറ്റിങ്ങൽ പട്ടണത്തിലെ ഗതാഗതപ്രശ്നങ്ങൾ പരിഹരിക്കാൻ വിളിച്ചുചേർക്കുന്ന ഗതാഗത പരിഷ്‌കരണയോഗം പ്രഹസനമാകുന്നതായി ആക്ഷേപം. കഴിഞ്ഞ വർഷം രണ്ടുതവണ ഗതാഗത പരിഷ്കരണ സമിതിയോഗം ചേർന്ന് നിരവധി തീരുമാനങ്ങൾ എടുത്തിരുന്നെങ്കിലും ഒന്നുപോലും നടപ്പിലാക്കാൻ അധികൃതർക്ക് കഴിഞ്ഞില്ല.
ഇപ്പോഴും വൻ ഗതാഗതക്കുരുക്കിലാണ് നഗരം. പാലസ് റോഡിൽ സ്വകാര്യബസ് അടക്കമുള്ള വലിയ വാഹനങ്ങൾക്ക് വൺവേ ഏർപ്പെടുത്തിയാൽ ഗതാഗതക്കുരുക്കിന് ചെറിയ പരിഹാരമാകുമെന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം. എന്നാൽ കടയ്ക്കാവൂർ,വർക്കല,ചിറയിൻകീഴ്,വക്കം മേഖലകളിൽ നിന്നുവരുന്ന വാഹനങ്ങൾ കച്ചേരി ജംഗ്ഷൻ വഴി പോയൽ വൻ ഗതാഗതക്കുരുക്ക് ഉണ്ടാകുമെന്ന് ബസ് ഓണേഴ്സ് പറയുന്നു. എന്നാൽ പാലസ് റോഡിൽ വാഹനങ്ങൾ വൺവേയാക്കിയിട്ടും ഒരു കുരുക്കും പട്ടണത്തിൽ ഉണ്ടായിട്ടില്ല.
നടപടിയില്ല
ബസ് ജീവനക്കാർക്ക് പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കണമെന്ന് ചൂണ്ടിക്കാട്ടി രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട് നൽകിയിരുന്നു. ഇതിലും ഇനിയും നടപടിയെടുത്തിട്ടില്ല.
ബസ് ജീവനക്കാർക്ക്
നെയിംബോർഡ്
ബസ് ജീവനക്കാർക്ക് നെയിംബോർഡ് അടക്കം കർശനമാക്കണമെന്നും ശുപാർശ ചെയ്ത റിപ്പോർട്ടാണ് അട്ടിമറിച്ചത്. ഇതുസംബന്ധിച്ച് തുടർ പരിശോധനകളില്ല.ഒരുവർഷം മുമ്പ് മോട്ടോർ വാഹന വകുപ്പ് കൊട്ടിഘോഷിച്ച് സ്വകാര്യ ബസുകളിൽ പരിശോധന നടത്തിയിരുന്നു.ദിവസങ്ങൾ മാത്രം നീണ്ടുനിന്ന പരിശോധനയിൽ ഒട്ടേറെ ചട്ടലംഘനങ്ങളും കണ്ടെത്തി. ലക്ഷക്കണക്കിന് രൂപയാണ് പിഴയായി ഈടാക്കിയത്.എന്നാൽ തുടർപരിശോധനകൾ സമ്മർദ്ദത്തിന് വഴങ്ങി പാതിവഴിയിലായതെന്നാണ് ആക്ഷേപം.
വിദ്യാർത്ഥികൾക്ക് കൺസെക്ഷൻ
അപൂർവം ബസുകളിലൊഴികെ വിദ്യാർത്ഥികൾക്ക് കൺസെഷൻ നൽകാറില്ലെന്നും പരാതിയുണ്ട്. എന്നാൽ ബസുകളിലടക്കം വാഹനപരിശോധന കൃത്യമായി നടത്താറുണ്ടെന്ന് മോട്ടർ വാഹനവകുപ്പ് അധികൃതർ പറയുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |