
മാള: ആലത്തൂർ സെന്റ് ആന്റണീസ് എൽ.പി സ്‌കൂളിന്റെ താത്കാലിക പ്രവർത്തർനം ചക്കാംപറമ്പ് ഡി.പി.എം യു.പി സ്‌കൂൾ കെട്ടിടത്തിൽ ആരംഭിച്ചു. വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ സ്ഥലം മാറിപോയ പ്രധാന അദ്ധ്യാപകന്റെ തിരിച്ചുവരവോടെയാണ് പ്രവർത്തനത്തിന് പുതുജീവൻ ലഭിച്ചത്. ആലത്തൂർ സ്‌കൂൾ കെട്ടിടം ജീർണാവസ്ഥയിലെന്നു ചൂണ്ടിക്കാട്ടി ഫിറ്റ്‌നസ് ലഭിക്കാതെ വന്നതാണ് ബാധിച്ചത്. തുടർന്ന് സ്‌കൂൾ പ്രവർത്തനം സമീപത്തുള്ള ചക്കാംപറമ്പ് സ്‌കൂളിലേക്ക് മാറ്റുവാനുള്ള ശ്രമം ഇരു സ്‌കൂളുകാരും സംയുക്തമായി ആരംഭിച്ചു. എന്നാൽ സാങ്കേതിക തടസം വെല്ലുവിളിയായി. മാനേജ്മെന്റ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. പ്രധാന അദ്ധ്യാപകൻ ചാലക്കുടിയിലേക്ക് സ്ഥലം മാറി പോയതോടെ വിദ്യാർത്ഥികളുടെ ഉച്ചഭക്ഷണം ഉൾപ്പടെയുള്ള ആനുകൂല്യങ്ങൾക്ക് തടസം നേരിട്ടു. ഏറെ ശ്രമങ്ങൾക്കൊടുവിൽ അദ്ധ്യാപകൻ തിരിച്ചെത്തുകയും സ്‌കൂൾ ഔദ്യോഗികമായി പുനരാരംഭിക്കുകമായിരുന്നു. മന്ത്രി ഒ.ജെ.ജനീഷിന്റെ ഇടപെടലും ഉണ്ടായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |