SignIn
Kerala Kaumudi Online
Thursday, 03 September 2026 2.28 AM IST

അഖില കേരള പ്രൊഫഷണൽ നാടകോത്സവം കൊട്ടേക്കാട്

nadakam
കൊട്ടേക്കാട് യുവജനകലാസമിതിയുടെ അഖിലകേരള പ്രൊഫഷണൽ നാടകോത്സവത്തിന്റെ പോസ്റ്റർ പ്രകാശനം ജോസ് ആലുക്ക നിർവ്വഹിക്കുന്നു

തൃശൂർ: കൊട്ടേക്കാട് യുവജനകലാസമിതിയുടെ അഖിലകേരള പ്രൊഫഷണൽ നാടകോത്സവം പത്താം വർഷത്തിൽ തട്ടകമായ കൊട്ടേക്കാട്ടേക്ക് വേദി മാറ്റുന്നു. എൻ.കെ.ദേവസ്സി സ്മാരക അഖില കേരള പ്രൊഫഷണൽ നാടകോത്സവം തൃശൂർ നഗരത്തിലെ റീജ്യണൽ തിയ്യേറ്റർ, ടൗൺ ഹാൾ എന്നിവിടങ്ങളിലാണ് അരങ്ങേറിയിരുന്നത്. ഇത്തവണ കൊട്ടേക്കാട് സഹസ്രാബ്ദ ജൂബിലി പാരീഷ് ഹാളിലാണ് 21 മുതൽ 25വരെ നടക്കുന്നത്.
നാടകോത്സവത്തിന്റെ പോസ്റ്റർ പ്രകാശനം ജോസ് ആലുക്ക നിർവഹിച്ചു. കലാസമിതി പ്രസിഡന്റ് ഡേവിസ് കണ്ണനായ്ക്കൽ അദ്ധ്യക്ഷത വഹിച്ചു. 21ന് ഡാം , 22ന് ഞാൻ അപ്രസക്തൻ , 23ന് ഇരുവർ , 24ന് കുമ്മാട്ടി, 25ന് ശ്വാസം എന്നിവയാണ് അരങ്ങേറുന്ന നാടകങ്ങൾ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL