SignIn
Kerala Kaumudi Online
Monday, 14 September 2026 2.41 AM IST

എസ്.എഫ്.ഐ സെക്രട്ടേറിയറ്റ് മാർച്ചിന് നേരെ ജലപീരങ്കി,​ ലാത്തിച്ചാർജ്

തിരുവനന്തപുരം: കേരള സർവകലാശാലയിലേക്ക് കഴിഞ്ഞ ദിവസം നടന്ന മാർച്ചിന് നേരെയുണ്ടായ പൊലീസ് ലാത്തിച്ചാർജ്ജിൽ പ്രതിഷേധിച്ച് സെക്രട്ടേറിയറ്റിലേക്ക് എസ്.എഫ്.ഐ നടത്തിയ മാർച്ചിൽ സംഘർഷം. ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ച പ്രവർത്തകർക്ക്‌നേരെ പൊലീസ് നാലുതവണ ജലപീരങ്കി പ്രയോഗിച്ചു. പ്രവർത്തകരെ നിയന്ത്രിക്കാനുള്ള പൊലീസിന്റെ ലാത്തിച്ചാർജിനിടെ നെഞ്ചിൽ അടിയേറ്റ് കുഴഞ്ഞുവീണ എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എസ്.സഞ്ജീവിനെ ആശുപ്രതിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ ഉച്ചയ്‌ക്ക് 1.15ഓടെ യൂണിവേഴ്‌സിറ്റി കോളേജിൽ നിന്നാണ് മാർച്ച് ആരംഭിച്ചത്. സംഘർഷ സാദ്ധ്യത മുന്നിൽകണ്ട് സെക്രട്ടേറിയറ്റിലും പരിസരങ്ങളിലും പൊലീസ് കനത്ത സുരക്ഷയൊരുക്കിയിരുന്നു. മാർച്ച് സെക്രട്ടേറിയറ്റിന്റെ സമരഗേറ്റിലെത്തിയതോടെ ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ചത് പൊലീസ് തടഞ്ഞു. ബാരിക്കേഡിന് മുകളിൽ 'ആർ.എസ്.എസിനെതിരെ പ്രതിഷേധിച്ചതിന് യു.ഡി.എഫ് സർക്കാരിന്റെ നരനായാട്ട് അവസാനിപ്പിക്കുക' എന്ന ബാനർ സ്ഥാപിച്ചായിരുന്നു പ്രതിഷേധം.

ഇതിനിടെ പലവട്ടം സമരക്കാരും പൊലീസും തമ്മിൽ ബലപ്രയോഗമുണ്ടായി. ലാത്തീവിശിയതിനെത്തുടർന്ന് മുൻനിരയിലുണ്ടായിരുന്നവർക്ക് അടിയേറ്റു. ഒരു മണിക്കൂറിലേറെ നീണ്ട സമരത്തിനൊടുവിൽ സെക്രട്ടേറിയറ്റിന് മുന്നിൽ നിന്ന് മടങ്ങിയ പ്രവർത്തകർ പ്രകടനമായി യൂണിവേഴ്‌സിറ്റി കോളേജിന് മുന്നിലേക്ക് മടങ്ങിയെത്തി റോഡ് ഉപരോധിച്ചു. തുടർന്ന് ജനറൽ ആശുപത്രി റൂട്ടിലേക്കുള്ള ഗതാഗതം ഏറെനേരം തടസപ്പെട്ടു. ഇവിടെ ആവശ്യത്തിന് പൊലീസിനെ നിയോഗിക്കാതിരുന്നത് വാഹനയാത്ര ദുഷ്‌കരമാക്കി. സമരത്തെത്തുടർന്ന് എം.സി റോഡിലും ഇടറോഡുകളിലും രണ്ടുമണിക്കൂറോളം ഗതാഗത തടസമുണ്ടായി.

231 പേർക്കെതിരെ കേസ്

പൊലീസിനെ ആക്രമിച്ചു,പൊലീസ് ഉപകരണങ്ങൾ നശിപ്പിച്ചു തുടങ്ങിയ വകുപ്പുകൾ ചുമത്തി എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റ്, സെക്രട്ടറി എന്നിവരടക്കം കണ്ടാലറിയുന്ന 231 പേർക്കെതിരെ കന്റോൺമെന്റ് പൊലീസ് കേസെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM, DD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL