
കോഴിക്കോട്: എം.ബി.രാജേഷ് സംസ്ഥാന സെക്രട്ടേറിയറ്റിലേക്ക് എത്തുമ്പോൾ സി.പി.എമ്മിന് ഒരു തെറ്റു തിരുത്തൽ കൂടിയാണ്. യുവനേതാക്കളിൽ ശ്രദ്ധേയനും, മികച്ച പാർലമെന്റേറിയനുമായിരുന്നിട്ടും എം.ബി.രാജേഷിനെ നേതൃനിരയിലേക്ക് ഉയർത്തിയിരുന്നില്ല.
എസ്.എഫ്.ഐയിലൂടെയാണ് എം.ബി.രാജേഷ് നേതൃ നിരയിലെത്തുന്നത്. ധനതത്വ ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദവും നിയമബിരുദവുമുണ്ട് . ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റായും അഖിലേന്ത്യാ പ്രസിഡന്റായും പ്രവർത്തിച്ചു. ലോക്സഭയിൽ പാർട്ടിയുടെ പ്രമുഖ വക്താവായിരുന്നു . തൃത്താലയിൽ വിജയിച്ച് നിയമസഭാ സ്പീക്കറായി. മന്ത്രിസഭാ പുന:സംഘടനയിൽ തദ്ദേശ , എക്‌സൈസ് മന്ത്രിയായി. പാർട്ടിയുടെ മുഖച്ഛായ മാറ്റുകയെന്ന ലക്ഷ്യത്തോടെയാണ് എം.ബി.രാജേഷിനെ സംസ്ഥാന സെക്രട്ടേറിയറ്റിലേക്ക് കൊണ്ടു വന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |