SignIn
Kerala Kaumudi Online
Friday, 04 September 2026 2.46 AM IST

സാധാരണക്കാരുടെ പോക്കറ്റ് കീറി തിയേറ്ററുകളിലെ ഭക്ഷണക്കൊള്ള

തിരുവനന്തപുരം: നഗരത്തിലെ മൾട്ടിപ്ലസ് തിയേറ്ററുകളിലെ ഭക്ഷണസാധനങ്ങളുടെ കൊള്ള വില താങ്ങാനാകാതെ സിനിമാ പ്രേമികൾ.സിനിമാ കാണാനെത്തുന്ന സാധാരണക്കാരുടെ പോക്കറ്ര് കീറുന്ന വിലയാണ് തിയേറ്ററുകളിലെ ഭക്ഷണസാധനങ്ങൾക്ക്. പുറത്ത് 100 രൂപയ്ക്ക് താഴെയുള്ള പോപ്‌കോണിനും ശീതളപാനീയങ്ങൾക്കും, മൾട്ടിപ്ലസ് തിയേറ്ററുകളിൽ 250 രൂപയ്ക്ക് മുകളിലാണ് വില.നാലംഗ കുടുംബം തിയേറ്ററിൽ നിന്ന് 2 പോപ്കോൺ വാങ്ങിയാൽ തന്നെ 500 രൂപ പൊട്ടും. ഇതിനെതിരെ പരാതികൾ വ്യാപകമായതോടെ അമിതവില ഈടാക്കുന്നതിൽ നിയമപരമായ ഇടപെടൽ ഉണ്ടാകുമെന്ന് മന്ത്രി അനൂപ് ജേക്കബ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

തിയേറ്ററുകളിലെ അമിത ഭക്ഷണ വില സംബന്ധിച്ച് മേയർ വി.വി. രാജേഷും കടുത്ത വിമർശനവുമായി രംഗത്തെത്തിയിരുന്നു.

പുറത്ത് 25 രൂപ വിലയുള്ള പോപ്‌കോണിന് തിയേറ്ററുകളിൽ 250 രൂപയാണ് ഈടാക്കുന്നതെന്നും തിയേറ്ററിൽ കയറി ഒരു ചായ കുടിക്കണമെങ്കിൽ ലോൺ എടുക്കണമെന്നും മേയർ പറഞ്ഞു.ഭക്ഷണസാധനങ്ങളുടെ വില നിശ്ചയിക്കുന്നത് കോർപ്പറേഷന്റെ അധികാരപരിധിയിൽ വരുന്നതല്ലെങ്കിലും, ജനങ്ങളെ ചൂഷണം ചെയ്യുന്ന ഈ പ്രവണതയ്ക്കെതിരെ നിയന്ത്രണം വേണമെന്നും വിഷയം ലീഗൽ മെട്രോളജി വകുപ്പിന്റെയും സർക്കാരിന്റെയും ശ്രദ്ധയിൽപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

പുറത്തുനിന്ന് ഭക്ഷണവും വെള്ളവും കൊണ്ടുവരുന്നതിന് തിയേറ്ററുകളിൽ വിലക്കുണ്ട്

തിയേറ്റുകളിൽ നിന്നുതന്നെ കൊള്ള വിലയ്ക്ക് ഭക്ഷണം വാങ്ങേണ്ട ഗതികേടിൽ സാധാരണക്കാർ

കുട്ടികളുടെ നിർബന്ധത്തിൽ ഐസ്ക്രീം,പോപ്കോൺ,ശീതളപാനിയം എന്നിവ വാങ്ങിയാൽ തന്നെ 500 രൂപയ്ക്ക് മുകളിൽ നൽകണം

തിയേറ്ററിനെ

വില ഇങ്ങനെ

പോപ്കോൺ (ലാർജ്,​ഫാമിലി) - 150 മുതൽ 260 വരെ (ഫ്ലേവറുകൾക്ക് അനുസരിച്ച് വില കൂടും)​
ബർഗർ,സാൻഡ്‌വിച്ച് - 128 മുതൽ 160 വരെ
പിസ - 260 മുതൽ 380 വരെ
ഫ്രഞ്ച് ഫ്രൈസ് - 150 മുതൽ 250 വരെ

ഐസ്ക്രീം - 160 മുതൽ
ഫുഡ് കോമ്പോ - പോപ്കോൺ, ഡ്രിങ്ക്സ്, നാച്ചോസ്,​ എന്നിവ ഉൾപ്പെടുന്ന കോമ്പോയ്ക്ക് 300 മുതൽ 420 വരെയും

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL