
തിരുവനന്തപുരം: റെയിൽവേ യാത്രികയുടെ മൊബൈൽഫോൺ കവർന്നയാളെ റെയിൽവേ പൊലീസ് പിടികൂടി. കോഴിക്കോട് കുന്നമംഗലം സ്വദേശി മുഹമ്മദ് ഷാഫി (39) ആണ് പിടിയിലായത്. ബുധനാഴ്ച പുലർച്ചെ 5നാണ് സംഭവം. നിസാമുദ്ദീനിൽ നിന്ന് തിരുവനന്തപുരത്തേക്കുവന്ന നിസാമുദ്ദീൻ എക്സ്പ്രസിന്റെ എ വൺ കോച്ചിലെ യാത്രക്കാരിയുടെ 90,000 രൂപ വിലവരുന്ന വിവോ എസ് 200 മോഡൽ ഫോണാണ് പ്രതി കവർന്നത്.
കവർച്ചയുണ്ടായത് കായംകുളത്തിനും വർക്കലയ്ക്കും ഇടയ്ക്കാണ്. യാത്രക്കാരി നൽകിയ പരാതിയിൽ സിസി.ടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ തൃശ്ശൂരിൽ നിന്നാണ് മുഹമ്മദ് ഷാഫിയെ റെയിൽവേ പൊലീസ് പിടികൂടിയത്. ഇയാൾ സ്ഥിരം മോഷ്ടാവാണെന്നും ഒരുമാസത്തിനിടെ 10 ഓളം മോഷണക്കേസുകളിൽ ഇയാളുടെ പങ്കുണ്ടെന്ന് തെളിഞ്ഞതായും പൊലീസ് അറിയിച്ചു. റെയിൽവേ പൊലീസ് എസ്.എച്ച്.ഒ ബാലു.ബി.നായർ,സ്‌ക്വാഡ് സി.ഐ ജിബിൻ,സി.പി.ഒമാരായ സരിൻ,ആദർശ് തിങ്കൾ,മനോജ്,അനീഷ് എന്നിവർ ച്ചേർന്നാണ് അന്വേഷണം നടത്തിയത്.പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |