
പാറശാല:ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് ബാലഗോകുലം പാറശാല മേഖല സംഘടിപ്പിച്ച മഹാശോഭായാത്ര പാറശാലയെ അമ്പാടിയാക്കി മാറ്റി.ശ്രീകൃഷ്ണന്റെയും ഗോപികമാരുടെയും വേഷങ്ങൾ അണിഞ്ഞ കുട്ടികളും അവരുടെ അച്ചനമ്മമാരും മറ്റ് കുടുംബാംഗങ്ങളും ഘോഷയാത്രയെ അനുഗമിച്ചിരുന്നു.കാവിക്കൊടിയുമേന്തി ഭാരത് മാതാവിന്റെ വേഷമണിഞ്ഞ കുട്ടി ഘോഷയാത്രക്ക് മുന്നിലൂടെ ഘോഷയാത്രയിൽ പങ്കെടുത്തു.ബാലഗോകുലം മുറിയത്തോട്ടം, കീഴത്തോട്ടം, കരുമാനൂർ, കൊടവിളാകം,നടുത്തോട്ടം,അയ്നകാമം,മരുതംകോട് ശാഖകളിൽ നിന്നും വാദ്യമേളങ്ങളുടെ അകമ്പടിയോടെ എത്തിയ ശോഭായാത്രകൾ പാറശാല ശ്രീ മഹാദേവർ ക്ഷേത്ര സന്നിധിയിൽ എത്തി സംഗമിച്ചതിനെ തുടർന്നാണ് മഹാശോഭായാത്ര ആരംഭിച്ചത്.ക്ഷേത്രത്തിൽ നിന്നാരംഭിച്ച മഹാശോഭായാത്ര ആശുപത്രി ജംഗ്‌ഷൻ,പോസ്റ്റാഫീസ് ജംഗ്‌ഷൻ, പാറശാല ഗേൾസ് ഹൈസ്‌കൂൾ ജംഗ്‌ഷൻ വഴി പാറശാല ടൗണിനെ വലംവച്ച ശേഷം തിരികെ ക്ഷേത്രത്തിൽ എത്തിച്ചേരുകയായിരുന്നു. ശ്രീകൃഷ്ണന്റെയും ഗോപികമാരുടെയും വേഷവിധാനങ്ങൾ അണിഞ്ഞെത്തുന്ന കൊച്ചുകുട്ടികളെ കാണുന്നതിനായി വൻ ജനാവലിയാണ് പാറശാല ടൗണിൽ റോഡിനിരുവശത്തുമായി കാത്തുനിന്നിരുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |