അഞ്ചൽ: ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് ഏരൂർ ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തിൽ മഹാശോഭായാത്ര സംഘടിപ്പിച്ചു. ഏരൂർ മണ്ടയ്ക്കാട് ഭഗവതി ക്ഷേത്ര സന്നിധിയിൽ നിന്നും ആരംഭിച്ച ശോഭായാത്ര ഏരൂർ ശ്രീ മഹാഗണപതി ക്ഷേത്രം, ശ്രീ ആയിരവില്ലി ക്ഷേത്രം വഴി ആലഞ്ചേരി ശ്രീ രാധാമാധവ ക്ഷേത്ര സന്നിധിയിൽ സമാപിച്ചു.
നിലവിളക്ക് കൊളുത്തി ഏരൂർ രാജൻ സ്വാമികൾ ഉദ്ഘാടനം നിർവഹിച്ചു. ഗോകുലപതാക പ്രമുഖ കവയിത്രിയും എഴുത്തുകാരിയുമായ രശ്മി രാജ് കൈമാറി. തുമ്പോട് ചെല്ലപ്പൻ പിള്ള ശ്രീകൃഷ്ണ സന്ദേശം നൽകി.
നൂറുകണക്കിന് ഉണ്ണിക്കണ്ണന്മാരും രാധികമാരും വിവിധ വേഷവിധാനങ്ങളും ചെണ്ടമേളം, താലപ്പൊലി, മുത്തുക്കുട, ഗോപികാനൃത്തം എന്നിവയും ശോഭായാത്രയ്ക്ക് മാറ്റുകൂട്ടി.
ആഘോഷ കമ്മിറ്റി ഭാരവാഹികളായ എസ്.എസ്. സന്തോഷ്, ആലഞ്ചേരി ജയചന്ദ്രൻ, സുമൻ ശ്രീനിവാസൻ, ഏരൂർ സുനിൽ, ആഘോഷ പ്രമുഖ് എസ്. രാജൻ, കെ.പി. രാജു, ഉഷാരാജു, മനോജ് എസ്. പിള്ള, വിനോദ്, ബിജു ചിറ്റൂർ, ബിജു വീണ, അയിലറ എൽ.ഐ.സി. അനിൽ, ദിലീപ് ആലഞ്ചേരി, രമേശൻ ഏരൂർ തുടങ്ങിയവർ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |