തൊടുപുഴ: ശ്രീനാരായണ ഗുരുദേവന്റെ ജീവിതവും ദർശനവും നവോത്ഥാന പ്രവർത്തനങ്ങളും വിശ്വമാനവികതാ സന്ദേശങ്ങളും സൂക്ഷ്മമായി പ്രതിപാദിക്കുന്ന 26 ലേഖനങ്ങളുടെ സമാഹാരമായ പ്രൊഫ. വി.എസ്. റെജി രചിച്ച 'നിത്യശുദ്ധമുക്തമഹാത്മനായ ഗുരുദേവൻ" എന്ന ഗ്രന്ഥം യു.കെ.യിലെ ശിവഗിരി ആശ്രമത്തിൽ പ്രകാശനം ചെയ്തു. ചടങ്ങിൽ യു.കെ ശിവഗിരി ആശ്രമത്തിന്റെ പ്രഥമ കമ്മിറ്റി ഭാരവാഹിയും പ്രവാസിയുമായ അനിൽകുമാർ ശശിധരൻ കമ്മിറ്റി പ്രസിഡന്റ് ബൈജു പാലയ്ക്കലിന് പുസ്തകത്തിന്റെ കോപ്പി കൈമാറിയാണ് പ്രകാശനകർമ്മം നിർവ്വഹിച്ചത്. ആശ്രമം ട്രഷറർ അനിൽകുമാർ രാഘവനും വൈസ് പ്രസിഡന്റ് സജീഷ് ദാമോദരനും പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |