തൊടുപുഴ: കേരള അഗ്രി ഡെവലപ്‌മെന്റ് & സസ്റ്റെയിനബിൾ പ്രൊഡ്യൂസർ കമ്പനി ലിമിറ്റഡിന്റെ (കാഡ്സ് പി.സി.എൽ ) ആഭിമുഖ്യത്തിൽ 'കർഷക ഓണാഘോഷം - 2026ഉം കുടുംബസംഗമവും" ഇന്ന് നടക്കും. തൊടുപുഴ കാഡ്സ് പി.സി.എൽ കിസാൻ കൾച്ചറൽ സെന്റർ ഓഡിറ്റോറിയത്തിൽ രാവിലെ 11 മുതൽ ഉച്ചയ്ക്ക് മൂന്ന് വരെയാണ് പരിപാടി. മുൻ മന്ത്രി പി.ജെ. ജോസഫിന്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന യോഗത്തിൽ
കൃഷിമന്ത്രി ടി.സിദ്ദിഖ് ഉദ്ഘാടനം നിർവഹിച്ച് ഓണസന്ദേശം നൽകുമെന്ന് കാഡ്സ് ചെയർമാൻ ജീസ് ജോസഫ് വാർത്താസമ്മേളനത്തിൽ അറിയിച്ചു. ചടങ്ങിൽ മന്ത്രി കാഡ്സ് പി.സി.എൽ കർഷക പുരസ്‌കാരം നൽകും. യോഗത്തിൽ ഗവ. ചീഫ് വിപ്പ് അപു ജോൺ ജോസഫ് മുഖ്യപ്രഭാഷണം നടത്തി മുൻകാല ഡയറക്ടർമാരെ ആദരിക്കും. പുതിയ ഉത്പന്നങ്ങളുടെ വിതരണോദ്ഘാടനം ഡീൻ കുര്യാക്കോസ് എം.പി നിർവഹിക്കും. റോയ് കെ. പൗലോസ് എം.എൽ.എ കർഷകരെ ആദരിക്കും. കമ്പോഡിയൻ പ്ലാവിൻ തൈവിതരണോദ്ഘാടനം സേനാപതി വേണു എം.എൽ.എ നിർവ്വഹിക്കും. തൊടുപുഴ നഗരസഭ ചെയർപേഴ്സൺ സബീറ ജലീൽ, വൈസ് ചെയർമാൻ കെ. ദീപക് എന്നിവർ വിശിഷ്ടാതിഥികളാകും. എം.ജി സർവകലാശാല ബയോസയൻസസ് പ്രൊഫസറും ബി.ഐ.ഐ.സി ഡയറക്ടറുമായ ഡോ. ഇ.കെ. രാധാകൃഷ്ണൻ, എം.ജി സർവകലാശാല സിൻഡിക്കേറ്റ് അംഗവും അൽ- അസ്ഹർ ഗ്രൂപ്പ് എം.ഡിയുമായ കെ.എം. മിജാസ്, തൊടുപുഴ ഡിവൈ.എസ്.പി സജി മാർക്കോസ്, തൊടുപുഴ മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് പി.എ. സലീംകുട്ടി എന്നിവർ പങ്കെടുക്കും. കർഷകരെയും ഓഹരി ഉടമകളെയും കാഡ്സ് കുടുംബാംഗങ്ങളെയും ഏകോപിപ്പിച്ചാണ് സംഗമം സംഘടിപ്പിക്കുന്നത്. സുസ്ഥിര കൃഷിരീതികൾ പ്രോത്സാഹിപ്പിക്കുക, മൂല്യവർദ്ധിത ഉത്പന്നങ്ങളുടെ നിർമ്മാണം, കർഷക ശാക്തീകരണം, ഉത്പന്നങ്ങൾക്ക് മികച്ച വിപണി കണ്ടെത്തുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് കാഡ്സ് പി.സി.എൽ പ്രവർത്തിക്കുന്നത്. ചെയർമാൻ ജീസ് ജോസഫിനൊപ്പം ഡയറക്ടർമാരായ ബെനറ്റ് ജേക്കബ്, റ്റെഡി ജോസ്, വി.പി. ജോർജ്ജ്, എൻ.ജെ. മാമ്മച്ചൻ, സി.ഇ.ഒ റീനു ജെഫിൻ, ഉണ്ണി താനത്താലിൽ, ജിബിൻ മാമച്ചൻ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |