SignIn
Kerala Kaumudi Online
Thursday, 24 September 2026 3.14 AM IST

ടെക്നോപാർക്ക് ജീവനക്കാർക്ക് നേരെ അതിക്രമം:'ബോംബെ കുമാർ' പിടിയിൽ ​

READ ENGLISH VERSION
vijayakumar

കഴക്കൂട്ടം: ടെക്നോപാർക്കിലെ വനിതാ ജീവനക്കാരെയും റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികളെയും അസഭ്യം പറയുകയും മർദ്ദിക്കുകയും ചെയ്‌ത കേസിലെ ഒന്നാം പ്രതിയെ കഴക്കൂട്ടം പൊലീസ് അറസ്റ്റുചെയ്തു. ചേങ്കോട്ടുകോണം തുണ്ടത്തിൽ അഞ്ജു ഭവനിൽ 'ബോംബെ കുമാർ' എന്നറിയപ്പെടുന്ന വിജയകുമാറാണ് (56) പിടിയിലായത്. പ്രതിയെ റിമാൻഡ് ചെയ്തു.

കർണാടകയിലെ ഹാസനിൽ നിന്നാണ് കഴക്കൂട്ടം പൊലീസ് സംഘം ഇയാളെ കസ്റ്റഡിയിലെടുത്തത്. ​കഴക്കൂട്ടം സൈബർ സിറ്റി അസിസ്റ്റന്റ് കമ്മിഷണർക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി ബംഗളൂരുവിലേക്ക് കടന്നതായി സൂചന ലഭിച്ചത്. പിന്തുടർന്നെത്തിയ പൊലീസ് സംഘം ഇയാളെ സാഹസികമായി പിടികൂടുകയായിരുന്നു. കഴക്കൂട്ടം എസ്.ഐ വിഷ്‌ണു എം.പി,പൊലീസുകാരായ നിഷസ്,ചന്തു എന്നിവരടങ്ങിയ സംഘമാണ് അന്വേഷണത്തിനും അറസ്റ്റിനും നേതൃത്വം നൽകിയത്. ​

കഴിഞ്ഞ ജൂലായ് 22ന് രാത്രി 9ഓടെ ചേങ്കോട്ടുകോണം പൗർണമി ഗാർഡൻസിലായിരുന്നു കേസിനാസ്പദമായ സംഭവം. റോഡ് ടാറിംഗുമായി ബന്ധപ്പെട്ട തർക്കത്തിനിടെ ടെക്നോപാർക്ക് ജീവനക്കാരെയും റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികളെയും പ്രതിയും സംഘവും തടഞ്ഞുനിറുത്തി അസഭ്യം പറയുകയും മർദ്ദിക്കുകയുമായിരുന്നു. ​കേസിലെ രണ്ടാം പ്രതി കിരണിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

English Summary

Kazhakkoottam police arrested the prime accused in a case involving alleged verbal abuse and assault of women employees at Technopark and office-bearers of a residents’ association. The accused was identified as 56-year-old Vijayakumar, popularly known as “Bombay Kumar,” from Thundathil, Chenkottukonam.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: TECHNOPARK, KAZHAKKOOTTAM POLICE, VIJAYAKUMAR, BOMBAY KUMAR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL