
തൃശൂർ: ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് ആൻഡ് എംപ്ലോയബിലിറ്റി സെന്ററും സെന്റ് മേരീസ് കോളേജും (ഓട്ടോണമസ്) സംയുക്തമായി 'നിയുക്തി 2026' തൊഴിൽമേള സംഘടിപ്പിച്ചു. രാജൻ ജെ.പല്ലൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. കോർപ്പറേഷൻ കൗൺസിലർ അഡ്വ. ജോയ് ബാസ്റ്റ്യൻ ചാക്കോള അദ്ധ്യക്ഷനായി. സെന്റ് മേരീസ് കോളേജ് പ്രിൻസിപ്പൽ ഡോ. സിസ്റ്റർ മീന കെ. ചെറുവത്തൂർ, ജില്ലാ എംപ്ലോയ്മെന്റ് ഓഫീസർ ആർ. അശോകൻ , എംപ്ലോയ്മെന്റ് ഓഫീസർമാരായ ഇ.എസ്. അബ്ദുൾ മജീദ്, പി. ആദർശ്, കെ. ഗോവിന്ദ് ശിവരാജ് എന്നിവർ സംസാരിച്ചു. 25 തൊഴിൽദായകർ പങ്കെടുത്ത തൊഴിൽമേളയിൽ 500ലേറെ ഒഴിവുകൾ റിപ്പോർട്ട് ചെയ്തു. 257 പേരെ ഷോർട്ട്ലിസ്റ്റ് ചെയ്തു. 41 പേർക്ക് നിയമനം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |