SignIn
Kerala Kaumudi Online
Sunday, 08 November 2026 3.01 AM IST

അറയ്ക്കമൺ - ചേന്നംപാറ റോഡിൽ വെള്ളക്കെട്ട്

road

അത്തിക്കയം : ഓടയില്ലാത്തതിനാൽ അറയ്ക്കമൺ - ചേന്നംപാറ റോഡിൽ വെള്ളക്കെട്ടിന് ശമനമില്ല. റോഡിന്റെ തുടക്ക ഭാഗത്ത് ഒരടിയോളം ഉയരത്തിലാണ് മഴവെള്ളം കെട്ടിനിൽക്കുന്നത്. തൊട്ടടുത്തുള്ള തോട്ടിലേക്ക് വെള്ളം ഒഴുക്കി വിടാനുള്ള സൗകര്യം ഒരുക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടാൻ തുടങ്ങിയിട്ട് നാളുകളേറെയായി. എന്നാൽ പരിഹാരം കാണാൻ അധികൃതർ തയ്യാറായിട്ടില്ല.

ഒരുവർഷം മുമ്പ് കേരളകൗമുദി വാർത്തയെ തുടർന്ന് അറയ്ക്കമൺ പൗരസമിതിയുടെ നേതൃത്വത്തിൽ വെള്ളം തോട്ടിലേക്ക് ഒഴുക്കിവിടാൻ താത്കാലിക ക്രമീകരണം ഒരുക്കിയിരുന്നു. എന്നാൽ വീണ്ടും മണ്ണും ചെളിയും നിറഞ്ഞതിനാൽ വെള്ളത്തിന്റെ ഒഴുക്ക് തടസപ്പെട്ടു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL