ആലപ്പുഴ: അർഹത നഷ്ടപ്പെട്ടിട്ടും മുൻഗണനാ വിഭാഗം റേഷൻ കാർഡുകൾ കൈവശം വച്ചിരിക്കുന്നവർ കാർഡ് നിശ്ചയിച്ചിട്ടുള്ള കാലാവധിക്കുള്ളിൽ സറണ്ടർ ചെയ്യണം. സർക്കാർ/അർദ്ധ സർക്കാർ ജീവനക്കാർ, അദ്ധ്യാപകർ, പൊതുമേഖലാ -സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാർ, സർവ്വീസ് പെൻഷൻകാർ (പാർട്ട് ടൈം ജീവനക്കാർ, താൽക്കാലിക ജീവനക്കാർ, ക്ലാസ് 4 തസ്തികയിൽ പെൻഷനായവർ, 5,000/-രൂപയിൽ താഴെ പെൻഷൻ വാങ്ങുന്നവർ, 10,000/-രൂപയിൽ താഴെ സ്വാതന്ത്ര്യസമര പെൻഷൻ വാങ്ങുന്നവർ ഒഴികെ), ആദായ നികുതി ഒടുക്കുന്നവർ ,പ്രതിമാസ വരുമാനം 25000 രൂപയ്ക്ക് മുകളിലുളളവർ, സ്വന്തമായി ഒരേക്കറിനുമേൽ ഭൂമിയുളളവർ (പട്ടികവർഗ്ഗക്കാർ ഒഴികെ), സ്വന്തമായി ആയിരം ചതുരശ്ര അടിക്കുമേൽ വിസ്തീർണ്ണമുള്ള വീടോ ഫ്ളാറ്റോ ഉള്ളവർ, നാല് ചക്ര വാഹനം സ്വന്തമായി ഉളളവർ ( ടാക്സി ഒഴികെ) കുടുംബത്തിൽ ആർക്കെങ്കിലും വിദേശ ജോലിയിൽ നിന്നോ സ്വകാര്യ സ്ഥാപന ജോലിയിൽ നിന്നോ 25,000 രൂപയിൽ അധികം പ്രതിമാസ വരുമാനം ഉളളവർ എന്നിവർക്ക് ഡിസംബർ 8 വരെ സ്വമേധയാ താലൂക്ക് സപ്ലൈ ഓഫീസിൽ കാർഡ് സറണ്ടർ ചെയ്യണം. കാലാവധിക്കുള്ളിൽ സ്വമേധയാ സറണ്ടർ ചെയ്യുന്നവരിൽ നിന്നും പിഴയോ ശിക്ഷാനടപടികളോ സ്വീകരിക്കില്ല. സംശയങ്ങൾക്ക് താഴെ പറയുന്ന നമ്പരുകളിൽ ബന്ധപ്പെടണം. താലൂക്ക് സപ്ലൈ ഓഫീസ്, ചേർത്തല - 0478 2823058, 9188527357, അമ്പലപ്പുഴ - 0477 2252547, 9188527356, കുട്ടനാട് - 0477 2702352, 9188527355, കാർത്തികപ്പള്ളി-0479 2412751, 9188527352, മാവേലിക്കര - 0479 2303231, 9188527353, ചെങ്ങന്നൂർ - 0479 2452276, 9188527354.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |