മൂന്നാർ: ആട്ടുപാല ദുരന്തത്തിന്റെ ഓർമ്മ പുതുക്കി മൂന്നാർ. 1984 നവംബർ 7 നാണ് ഹൈറേഞ്ച് ക്ലബ്ബിന് സമീപത്തെ ആട്ടുപാലം ഭാഗികമായി തകർന്ന് മൂന്നാർ ഗവ: ഹൈ സ്‌കൂളിലെ 14 കുട്ടികൾ മുതിരപ്പുഴയാറിൽ മുങ്ങി മരിച്ചത്. ഹൈറേഞ്ച് ക്ലബ് മൈതാനിയിലിറങ്ങിയ ഹെലികോപ്ടർ കാണാനാണ് കുട്ടികൾ കൂട്ടത്തോടെ പാലത്തിൽ കയറിയത്. ഭാരം താങ്ങാനാകാതെ പാലത്തിന്റെ ഒരു ഭാഗം തകർന്ന് വീണു. പള്ളിവാസൽ വൈദ്യുത പദ്ധതിയുടെ ഹെഡ് വർക്സ് ജലസംഭരണിയുടെ ഭാഗമായതിനാൽ രക്ഷാപ്രവർത്തനം ദുഷ്‌കരമായിരുന്നു. മൂന്നാർ ജിവിഎച്ച്എസ് സ് പൂർവ്വ വിദ്യാർത്ഥി സംഘടനയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ സണ്ണി ഇലഞ്ഞിക്കൽ അനുസ്മരണ പ്രഭാഷണം നടത്തി. ജി മോഹൻകുമാർ അദ്ധ്യക്ഷത വഹിച്ചു. എം ജെ ബാബു, ശ്രീലക്ഷ്മി രാജു, ലിജി ഐസക്, ആർ മോഹൻ, എം വിശ്വനാഥൻ, എസ് സജീവ് തുടങ്ങിയവർ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |