
ആലുവ: ആലുവയിൽ 25കിലോ കഞ്ചാവ് പിടികൂടിയ കേസിൽ കിഴക്കമ്പലം പഴങ്ങനാട് വാടകവീട്ടിൽ താമസിക്കുന്ന ഇടപ്പിള്ളി വട്ടേക്കുന്നം മുട്ടാർ കൊല്ലംപറമ്പിൽ മുഹമ്മദ് ആസാദിനെ (45) ആലുവ പൊലീസ് അറസ്റ്റുചെയ്തു.
മേയ് 19ന് തോട്ടയ്ക്കാട്ടുകരയിൽനിന്ന് 25കിലോ കഞ്ചാവുമായി മൂന്ന് പശ്ചിമബംഗാൾ സ്വദേശികളെയും നൊച്ചിമ സ്വദേശിയെയും ആലുവ പൊലീസ് പിടികൂടിയിരുന്നു. ഒഡീഷയിൽനിന്ന് ട്രെയിനിൽ കഞ്ചാവ് അങ്കമാലിയിൽ എത്തിച്ച് ഓട്ടോറിക്ഷയിൽ വിവിധ സ്ഥലങ്ങളിൽ വിൽക്കാനായി കൊണ്ടുപോകുമ്പോഴാണ് പ്രതികൾ പിടിയിലായത്. ഓട്ടോറിക്ഷയും കസ്റ്റഡിയിൽ എടുത്തിരുന്നു.
പൊലീസ് പരിശോധന ഉണ്ടോയെന്ന് അറിയിക്കാൻ പ്രതികൾ സഞ്ചരിച്ച ഓട്ടോറിക്ഷയ്ക്ക് പൈലറ്റ് പോയിരുന്നതും കഞ്ചാവ് കൊണ്ടുവരാൻ പണം നൽകിയതും മുഹമ്മദ് ആസാദാണ്. നേരത്തെ പിടിയിലായ നൊച്ചിമ സ്വദേശിയുമൊത്ത് അന്യസംസ്ഥാന തൊഴിലാളികളെ ഉപയോഗിച്ച് ഒഡീഷയിൽനിന്ന് കഞ്ചാവ് കടത്തിക്കൊണ്ടുവന്ന് പെരുമ്പാവൂർ, എറണാകുളം ഭാഗങ്ങളിൽ വൻതോതിൽ വിപണനം ചെയ്യുന്നവരായിരുന്നു.
പ്രതിയെ പിടികൂടിയ സംഘത്തിൽ ആലുവ സി.ഐ പി.എം. ഷമീർ, ക്രൈംസ്ക്വാഡ് അംഗങ്ങളായ മാഹിൻഷാ അബൂബക്കർ, കെ.എം. മനോജ്, മുഹമ്മദ് ഷാഹിൻ, എ.എസ്.ഐ നിയാസ് എന്നിവർ ഉണ്ടായിരുന്നു. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |