ചെറുതുരുത്തി: പ്രതിയെ അന്വേഷിച്ചെത്തിയ പൊലീസുകാരെ വാഹനമിടിപ്പിച്ച് കൊല്ലാൻ ശ്രമം. ചെറുതുരുത്തി സ്റ്റേഷനിലെ ഗ്രേഡ് എസ്.സി.പി.ഒ വിനീത് മോന് പരിക്കേറ്റു. വെട്ടിക്കാട്ടിരി പാളയംകോട്ടക്കാരൻ വീട്ടിൽ റജീബും കൂട്ടാളിയുമാണ് കൊല്ലാൻ ശ്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. ഇന്നലെ ഉച്ചയ്ക്ക് 12നായിരുന്നു സംഭവം. വാറണ്ട് പ്രതിയായ റജീബിനെ അന്വേഷിച്ച് കലാമണ്ഡലത്തിന് സമീപത്തെ വീട്ടിലെത്തിയതായിരുന്നു പൊലീസ്. വഴിയിൽ നിറുത്തിയിട്ടിരുന്ന ജീപ്പിലുണ്ടായിരുന്ന റജീബ് പൊലീസുകാരെ കണ്ടയുടൻ കൂട്ടാളിയോട് അവരെ കൊല്ലാൻ നിർദ്ദേശിക്കുകയായിരുന്നത്രെ. ജീപ്പ് അമിതവേഗത്തിൽ പിന്നോട്ടെടുത്ത് വാഹനത്തിന് പിന്നിൽ നിൽക്കുകയായിരുന്ന വിനീത് മോനെ ഇടിച്ചുതെറിപ്പിച്ചു. വിനീതിന്റെ കൈവിരലിനും നട്ടെല്ലിനും പരിക്കേറ്റു. വാഹനം പൊലീസ് ജീപ്പിൽ മൂന്നുതവണ ഇടിച്ചു. പ്രതികൾ വാഹനമെടുത്ത് രക്ഷപ്പെട്ടു. അന്വേഷണം ഊർജിതമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |