SignIn
Kerala Kaumudi Online
Friday, 25 September 2026 12.52 AM IST

പോക്കുവരവിന് കൈക്കൂലി: വില്ലേജ് ഓഫീസർ പിടിയിൽ

ddd
കൈക്കൂലി വാങ്ങുന്നതിനിടെ പുത്തൂർ വില്ലേജ് ഓഫീസർ അഭിലാഷ് ആനന്ദിനെ വിജിലൻസ് സംഘം പിടികൂടിയപ്പോൾ

കൊല്ലം:ഭൂമി പോക്കുവരവ് ചെയ്യുന്നതിന് 5000 രൂപ കൈക്കൂലി വാങ്ങിയ കൊല്ലം പുത്തൂർ വില്ലേജ് ഓഫീസറും കൊല്ലം കടയ്ക്കോട് സ്വദേശിയുമായ അഭിലാഷ് ആനന്ദ് വിജിലൻസ് പിടിയിലായി. പുത്തൂർ സ്വദേശിയായ പരാതിക്കാരന്റെ മാതാപിതാക്കളുടെ പേരിലുള്ള 52 സെന്റ് വസ്തു പരാതിക്കാരന്റെയും സഹോദരങ്ങളുടെയും പേരിൽ പോക്കുവരവ് ചെയ്യുന്നതിനാണ് കൈക്കൂലി ആവശ്യപ്പെട്ടത്. കഴിഞ്ഞദിവസം പരാതിക്കാരൻ കാറുമായെത്തി വില്ലേജ് ഓഫീസറെ കൂട്ടിക്കൊണ്ടുപോയി സ്ഥലം കാണിച്ചു. തിരികെ വരുന്നവഴി 5000 രൂപ കൈക്കൂലി ആവശ്യപ്പെട്ടുവെന്ന വിവരം കൊല്ലം വിജിലൻസ് ഡിവൈ.എസ്.പി എസ്.എസ്.ബൈജുവിനെ അറിയിച്ചു. ഇന്നലെ രാവിലെ 10.15ന് പുത്തൂർ മണ്ഡപം ജംഗ്ഷന് സമീപത്ത് പരാതിക്കാരനിൽ നിന്ന് 5000 രൂപ കൈക്കൂലി വാങ്ങവേ അഭിലാഷ് ആനന്ദിനെ പിടികൂടുകയായിരുന്നു. വിജിലൻസ് സി.ഐമാരായ എസ്.ജയകുമാർ, ജസ്റ്റിൻ ജോൺ, വി.ജോഷി, എ.എസ്.ഐമാരായ റഷീദ്, ദേവപാൽ, ഷിബു, ഗോപകുമാർ, അജയൻ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. പ്രതിയെ റിമാൻഡ് ചെയ്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CRIME
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA