കൊച്ചി: തൊഴിൽതട്ടിപ്പ് കേസുകളിൽ വിദേശത്ത് ഒളിവിലായിരുന്ന യുവതി തിരുവനന്തപുരം വിമാനത്താവളത്തിൽ അറസ്റ്റിലായി. വിദേശത്ത് തൊഴിൽ വാഗ്ദാനം ചെയ്ത് കേരളത്തിന്റെ വിവിധഭാഗങ്ങളിൽ തട്ടിപ്പ് നടത്തിയ ആംസ്റ്റർ ഇമിഗ്രേഷൻ ഓവർസീസ് സ്ഥാപനത്തിന്റെ എം.ഡി കോട്ടയം പെരുമ്പക്കാട് പുത്തേറ്റ് സ്കൂളിന് സമീപം മടക്കൽവീട്ടിൽ പാർവതി മായ ഷാജിയാണ് (36) പിടിയിലായത്.
പ്രതിക്കായി കൊച്ചി സിറ്റി പൊലീസ് തെരച്ചിൽ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ദുബായിൽ നിന്ന് തിരുവനന്തപുരം വിമാനത്താവളത്തിൽ വന്നിറങ്ങിയപ്പോൾ അധികൃതർ തടഞ്ഞുവച്ച് പാലാരിവട്ടം പൊലീസിന് കൈമാറുകയായിരുന്നു. പാർവതിയുടെ ഭർത്താവും സ്ഥാപന ഉടമയുമായ അനീഷ് മേനോൻ, കോ ഓർഡിനേറ്റർ അഭിജിത്ത് നായർ, ജനറൽ മാനേജർ അജു കെ. മാത്യു, മാനേജർ വിഷ്ണു വിജയൻ എന്നിവരും പ്രതികളാണ്.
അനീഷ് മേനോൻ ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു. ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിന് സമീപത്തെ ഓഫീസായിരുന്നു തട്ടിപ്പിന്റെ പ്രധാന കേന്ദ്രം. ജനുവരിയിൽ പാലാരിവട്ടം പൊലീസ് കേസെടുത്തതിനെ തുടർന്ന് പാർവതി ദുബായിലേക്ക് കടക്കുകയായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |