SignIn
Kerala Kaumudi Online
Sunday, 27 September 2026 3.28 AM IST

പ്രഖ്യാപനത്തിൽ ഒതുങ്ങി കഠിനംകുളം കായലോരം ടൂറിസം പദ്ധതി

kollampuzha-nadikkara

ആറ്റിങ്ങൽ: ചിറയിൻകീഴ്,വർക്കല താലൂക്കുകളിൽ ഏറെ പ്രതീക്ഷകളുയർത്തിയ ജലഗതാഗത പദ്ധതിയായ കഠിനംകുളം കായലോരം ടൂറിസം പദ്ധതി,വർഷങ്ങളായി പ്രഖ്യാപനങ്ങളിൽ ഒതുങ്ങിക്കിടക്കുന്നു.കഠിനംകുളം മുതൽ വക്കം അകത്തുമുറി കായൽ വരെയെത്തുന്ന ഉൾനാടൻ ജലഗതാഗത പദ്ധതിയാണ് രൂപകല്പന ചെയ്തിരുന്നത്.ആസൂത്രണത്തിലെ പിഴവും,യാത്രാപ്രശ്‌നങ്ങൾ മുൻകൂട്ടി കാണാതിരുന്നതും പദ്ധതി പാതിവഴിയിലാകാൻ കാരണമായെന്ന് പറയുന്നു.വിദേശസഞ്ചാരികളെക്കാൾ ആഭ്യന്തരസഞ്ചാരികളെ ലക്ഷ്യമിട്ട് തയ്യാറാക്കിയ പദ്ധതി ഇനിയും എങ്ങുമെത്തിയിട്ടില്ല.

കൊല്ലമ്പുഴയിൽ ഇതിനോടനുബന്ധിച്ച് കുട്ടികൾക്കായി ഒരു പാർക്കും വിനോദസഞ്ചാര വകുപ്പ് നിർമ്മിച്ചിരുന്നു.പാർക്ക് നവീകരിച്ച് നഗരസഭയ്ക്ക് നൽകി.ആറ്റിങ്ങൽ കൊട്ടാരവും,ക്ഷേത്രങ്ങളും കൊല്ലമ്പുഴ കടവും ഉൾപ്പെടുത്തി പഠനഗവേഷണ പരിപാടികൾ നടത്താൻ അനുയോജ്യമായ ഇടമായാണ് ഇത് വിഭാവനം ചെയ്തിട്ടുള്ളത്.ഇത് നടപ്പായാൽ കായലോര ടൂറിസം പദ്ധതിക്ക് വൻ സാദ്ധ്യതകളുണ്ടാകും.

മുടങ്ങിയത് പ്രാദേശികമായ വികസനം

പദ്ധതി നടപ്പായാൽ കഠിനംകുളം,മുതലപ്പൊഴി,പുളിമൂട്ടിൽക്കടവ്,അഞ്ചുതെങ്ങ് കോട്ട,കൊല്ലമ്പുഴ കടവ്,കോയിക്കൽ കൊട്ടാരം,പൊന്നുംതുരുത്ത്,അകത്തുമുറി പാലം എന്നിവിടങ്ങളിൽ പ്രാദേശികമായ വികസനവും,കൂടാതെ നിരവധി തൊഴിൽ സാദ്ധ്യതകളും തുറന്നിടുമായിരുന്നു.

ബോട്ട്ജെട്ടി തകർന്നു

കൊല്ലമ്പുഴ പാലത്തിന് സമീപത്തെ കടവിൽ താത്കാലിക ബോട്ട്ജെട്ടി നിർമ്മിച്ചിരുന്നു.എന്നാൽ ആറ്റിൽ വീണയാളെ തെരയുന്നതിനിടെ ഈ ബോട്ടുജെട്ടിയിലേക്ക് കൂടുതലാളുകൾ കയറിയതോടെ ജെട്ടി വെള്ളത്തിലേക്ക് മറിഞ്ഞു.

നടപ്പാക്കാനിരുന്ന

ബോട്ട് യാത്ര

കഠിനംകുളത്ത് നിന്നാരംഭിക്കുന്ന ബോട്ട് യാത്ര കടലും കായലും കൂട്ടിമുട്ടുന്ന മുതലപ്പൊഴിയുടെ സൗന്ദര്യം നുകർന്ന് വാമനപുരം നദിയിലേക്ക്.അവിടെനിന്ന് പുളിമൂട്ടിൽക്കടവ് വഴി ആറ്റിങ്ങൽ കലാപം നടന്ന കൊല്ലമ്പുഴ കടവിലേക്ക്,അഞ്ചുതെങ്ങ് കായലിലൂടെ അഞ്ചുതെങ്ങ് കോട്ടയും അകത്തുമുറി പൊന്നുംതുരുത്തെന്ന വിസ്മയ ദ്വീപും ചുറ്റി അകത്തുമുറിയിലെത്തും.അവിടെനിന്ന് ഇതേ റൂട്ടിൽ തിരിച്ചും യാത്ര ക്രമീകരിച്ചിരുന്നു.

പദ്ധതി നടപ്പിലാക്കാൻ അടിയന്തര നടപടിയുണ്ടാകണം.

വക്കം ഗഫൂർ,പ്രസിഡന്റ്

എൻ.സി.പി ആറ്റിങ്ങൽ

നിയോജക മണ്ഡലം

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL