
പേരൂർക്കട: ഐ ഫോൺ മോഷ്ടാവിനെ റെയിൽവേ എസ്.എച്ച്.ഒ ബാലു ബി. നായരും സംഘവും ചേർന്നു പിടികൂടി. പാലക്കാട് കസബ എളവഞ്ചേരി കിഴക്കുമാറി പാറശ്ശേരി കോളനി സ്വദേശി സെൽവരാജ് (48) ആണ് പിടിയിലായത്. സെപ്തംബർ 22ന് രാവിലെ 6.15ന് ശബരി എക്സ്പ്രസിലാണ് സംഭവം. ട്രെയിനിലെ ബി.4 കോച്ചിലെ യാത്രക്കാരനായ തെലങ്കാന സ്വദേശിയുടെ ഫോണാണ് പ്രതി കവർന്നത്. കോച്ചിനുള്ളിൽ വെള്ളനിറമുള്ള പൗച്ചിൽ സൂക്ഷിച്ചിരുന്ന 72,000 രൂപയുടെ ഫോണാണ് നഷ്ടമായത്. പ്രതിക്കെതിരെ പാലക്കാട് നെന്മാറ സ്റ്റേഷനിലും ഗുരുവായൂരിലും സമാനമായ മോഷണക്കേസുകളുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |