തൃശൂർ: പോക്സോ കേസ് പ്രതിയ്ക്ക് 35വർഷം കഠിന തടവും ഒരുലക്ഷത്തി ഇരുപതിനായിരം രൂപ പിഴയും പിഴസംഖ്യ ഒരു ലക്ഷം രൂപ അതിജീവിതയ്ക്കും നൽകാൻ കോടതിവിധിച്ചു. പുന്നയൂർക്കുളം മന്നലാംകുന്ന് മേച്ചോട് വീട്ടിൽ രമേശി ( 33 ) നെയാണ് ശിക്ഷിച്ചത്. 2024നവംബർ മാസത്തിലാണ് കേസിനാസ്പദമായ സംഭവം. വടക്കേക്കാട് പൊലീസാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. പോക്സോ ജഡ്ജ് സുധീഷ് കുമാർ ആണ് ശിക്ഷിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ.കെ.എസ് ബിനോയ് ഹാജരായി പ്രോസിക്യൂഷൻ നടപടികൾ ഏകോപിപ്പിക്കുന്നതിനായി സീനിയർ സിവിൽ പൊലീസ് ഓഫീസർ മിനിമോൾ പ്രോസിക്യൂഷൻ നടപടികൾ ഏകോപിപ്പിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |