
വേളി-കഠിനംകുളം സോളാർ ബോട്ട് സർവീസ് 30 മുതൽ
തിരുവനന്തപുരം: കാത്തിരിപ്പിനൊടുവിൽ പാർവതി പുത്തനാറിലെ വേളി-കഠിനംകുളം സോളാർ ബോട്ട് സർവീസ് 30 മുതൽ ആരംഭിക്കാൻ തീരുമാനം. വേളി ടൂറിസം വില്ലേജിലെ ബോട്ട് ജെട്ടിയിൽ നിന്ന് ആരംഭിച്ച് കഠിനംകുളം കായൽ ചുറ്റി നാല് മണിക്കൂർ കൊണ്ട് തിരികെ വേളിയിൽ എത്തുന്നതാണ് യാത്ര.
സർക്കാരിന്റെ നൂറുദിന കർമ്മപരിപാടികളുടെ ഭാഗമായുള്ള പാസഞ്ചർ കം ടൂറിസം സർവീസിന്റെ ഉദ്ഘാടനം മന്ത്രി സി.പി.ജോൺ നിർവഹിക്കും. കേരള വാട്ടർ വെയ്സ് ആൻഡ് ഇൻഫ്രാസ്ട്രക്ച്ചേഴ്സ് ലിമിറ്റഡിനാണ് നടത്തിപ്പ് ചുമതല. സിയാലിന്റെ സോളാർ ബോട്ട് വാടകയ്ക്കെടുത്താണ് ആദ്യഘട്ട സർവീസ്.
പ്രതിദിനം രണ്ട് സർവീസുകൾ
--------------------------------------------------------
ആദ്യഘട്ടത്തിൽ ഒരു ബോട്ട് ദിവസത്തിൽ ഒരുതവണ സർവീസ് നടത്തും. പിന്നീട് സർവീസുകൾ രണ്ടാക്കും. രാവിലെ ഒമ്പത് മുതൽ ഉച്ചയ്ക്ക് ഒന്ന് വരെയും ഉച്ചയ്ക്ക് ശേഷം രണ്ടര മുതൽ വൈകിട്ട് ആറര വരെയുമാണ് രണ്ട് സർവീസുകൾ നടത്താൻ ഉദ്ദേശിക്കുന്നത്. ഒരു വശത്തേക്ക് 14 കിലോമീറ്റർ ദൂരമുള്ള യാത്രയ്ക്ക് രണ്ട് മണിക്കൂറാണ് സമയമെടുക്കുക. ടൂറിസം സർവീസിന്റെ ഭാഗമായി ബോട്ട് കഠിനംകുളം ജെട്ടിയിൽ യാത്രക്കാരെ ഇറക്കിയ ശേഷം സഞ്ചാരികൾക്കായി അരമണിക്കൂർ നേരം കായൽ കാഴ്ചകൾ കാണാനായി സഞ്ചരിക്കും. തിരികെ ബോട്ട് കഠിനംകുളം ജെട്ടിയിലെത്തുമ്പോൾ ടൂറിസ്റ്റ് പാക്കേജിലെ യാത്രക്കാർക്ക് കുടുംബശ്രീയുമായി സഹകരിച്ച് ചായയും ഭക്ഷണവും ലഭ്യമാക്കാനും ആലോചനയുണ്ട്.
ടിക്കറ്റ് നിരക്കുകൾ
--------------------------------------
വേളി മുതൽ ചാന്നാങ്കര വരെ പാസഞ്ചർ സർവീസിന്
( 11 വയസിന് മുകളിൽ പ്രായമുള്ളവർക്ക് ) 50 രൂപ
ചാന്നാങ്കര മുതൽ കഠിനംകുളം വരെ 30 രൂപ
വേളി മുതൽ കഠിനംകുളം വരെ ഒറ്ര യാത്രയ്ക്ക് 80 രൂപ
വേളി മുതൽ കഠിനംകുളം വരെയും തിരിച്ചുമുള്ള ടൂറിസ്റ്റ് സർവീസ് 400 രൂപ
5 മുതൽ 11 വയസ് വരെയുള്ളവർക്ക് ടിക്കറ്റിൽ 50 ശതമാനം ഇളവ്.
5 വയസിൽ താഴെയുള്ളവർക്ക് സൗജന്യം
ഒരേസമയം 24 യാത്രക്കാർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |