SignIn
Kerala Kaumudi Online
Monday, 28 September 2026 4.55 AM IST

സ്കൂട്ടറിൽ നിന്ന് പണം കവർന്ന സംഭവം: പ്രതി പിടിയിൽ

sanju

കഴക്കൂട്ടം: വീടിന് സമീപം പാർക്ക് ചെയ‌്‌തിരുന്ന സ്‌കൂട്ടറിന്റെ സീറ്റിനടിയിൽ സൂക്ഷിച്ചിരുന്ന 10,​000 രൂപ മോഷ്ടിച്ച സംഭവത്തിലെ പ്രതിയെ കഠിനംകുളം പൊലീസ് അറസ്റ്റുചെയ്തു. മരിയനാട് സ്വദേശി സഞ്ജുവിനെയാണ് (20) പിടികൂടിയത്.

കഠിനംകുളം മരിയനാട് ആർത്തിയൽ പുരയിടത്തിൽ അഞ്ചു സ്റ്റീഫൻ (31) നൽകിയ പരാതിയിലാണ് നടപടി. ​കഴിഞ്ഞ 7ന് രാത്രി 9.30ഓടെയായിരുന്നു സംഭവം. സ്കൂട്ടറിലുണ്ടായിരുന്ന താക്കോൽ ഉപയോഗിച്ച് സീറ്റിനടിയിലെ പേഴ്സിൽ സൂക്ഷിച്ചിരുന്ന പണം കവരുകയായിരുന്നു. ​പ്രദേശത്തെ സി.സി ടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് കഠിനംകുളം എസ്.ഐ അനൂപ് എം.എല്ലിന്റെ നേതൃത്വത്തിൽ പ്രതിയെ അറസ്റ്റുചെയ്തത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL