SignIn
Kerala Kaumudi Online
Monday, 28 September 2026 4.55 AM IST

മദ്യപാനത്തിനിടെ തർക്കം; യുവാവിനെ കുത്തിക്കൊന്നു

photo

വടക്കാഞ്ചേരി: സംഘം ചേർന്ന് മദ്യപിക്കുന്നതിനിടെ ഉണ്ടായ വാക്കുതർക്കത്തിനൊടുവിൽ യുവാവിനെ കുത്തിക്കൊന്നു. തെക്കുംകര പഞ്ചായത്തിലെ പഴയന്നുപാടം വെള്ളറ വീട്ടിൽ ജെയ്ക്കബിന്റെ മകൻ സോളമൻ (35) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ കൊളത്താശ്ശേരി താണിയം കട്ടയിൽ എൽദോസിനെ (35) പൊലീസ് അറസ്റ്റ് ചെയ്തു. പ്രതിയുടെ വീട്ടിലാണ് സംഘം ചേർന്ന് മദ്യപിച്ചത്. ഇതിനിടെ വാക്കുതർക്കമുണ്ടാകുകയും പ്രതി വീടിന് പുറകിൽനിന്ന് കത്തിയുമായെത്തി സോളമനെ കുത്തിവീഴ്ത്തുകയുമായിരുന്നു. പൊലീസ് സംഘം നടത്തിയ തിരച്ചിലിനൊടുവിൽ പ്രതിയെ വനാതിർത്തിയിൽ നിന്നാണ് പിടികൂടിയത്. ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണിയോടുകൂടിയാണ് സംഭവം. ഓടി രക്ഷപ്പെട്ട പ്രതിയെ നാട്ടുകാരുടെ സഹായത്തോടെ പൊലീസ് സംഘം നടത്തിയ തെരച്ചിലിനൊടുവിലാണ് വൈകിട്ട് അഞ്ചരയോടെ പിടികൂടിയത്. ഹൗസ് സ്‌റ്റേഷൻ ഓഫീസർ എ.അനൂപ് ,എ.എസ്. ഐ.സുധീർ, സി.പി.ഒ മാരായ ഡിജോ , പ്രജീഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. റൗഡിപ്പട്ടികയിൽ ഉൾപ്പെട്ടയാളാണ് എൽദോസ്. സംഘത്തിലുണ്ടായിരുന്ന നാലാം കോട് സ്വദേശി സിജോയാണ് നാട്ടുകാരെ വിവരമറിയിച്ചത്. വടക്കാഞ്ചേരി പൊലീസ് തുടർ നടപടികൾ സ്വീകരിച്ചു. ഭാര്യ : നീനു.മക്കൾ : എസ്രിയ,ഹിയ,എസ്രോൺ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL