
സുൽത്താൻ ബത്തേരി: സ്ഥിരമായി ലോട്ടറി എടുത്തിട്ടും സമ്മാനം അടിക്കുന്നില്ലെന്ന് പറഞ്ഞ് യുവാവ് കടയുടമയായ സ്ത്രീയെ കുത്തിപ്പരിക്കേൽപ്പിച്ചു. കേരള -തമിഴ്നാട് അതിർത്തിയിലെ നമ്പ്യാർകുന്ന് ടൗണിലെ പൂങ്കാവനം ലോട്ടറി കടയുടമ വിനീത രജീഷിനാണ് (32) കുത്തേറ്റത്. പരിക്കേറ്റ ഇവരെ സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതി പാട്ടവയൽ പഞ്ചൂറ സ്വദേശി ശിവകുമാറിനെ (44) നൂൽപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തു.
ഇന്നലെ രാവിലെ 11നായിരുന്നു സംഭവം. സ്ഥിരമായി വൻ തുക മുടക്കി ലോട്ടറി എടുത്തിട്ടും സമ്മാനം അടിക്കുന്നില്ലെന്ന് പറഞ്ഞാണ് സമീപത്തെ കടയിൽനിന്ന് ഒരു കത്തിയും വാങ്ങി ശിവകുമാർ നമ്പ്യാർകുന്നിലെ ലോട്ടറി കടയിലെത്തിയത്. തുടർന്ന് കടയുടമയുടേ നേർക്ക് മുളകുപൊടി വിതറിയശേഷം കത്തികൊണ്ട് തലങ്ങും വിലങ്ങും കുത്തുകയുമായിരുന്നു. യുവതിയുടെ കരച്ചിൽ കേട്ട് തമിഴ്നാട് അതിർത്തി ചെക്ക് പോസ്റ്റിലുള്ള പൊലീസ് എത്തിയാണ് പ്രതിയെ പിടികൂടിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |