തിരുവനന്തപുരം: ഹൃദയാലയ ഹാർട്ട് ഫൗണ്ടേഷനും ജനറ്റിക് സെന്റർ ഫോർ അഡ്വാൻസ്ഡ് ജനറ്റിക് സ്റ്റഡീസും സംയുക്തമായി നടത്തുന്ന ലോക ഹൃദയ ദിനാചരണവും സൗജന്യ മെഡിക്കൽ ക്യാമ്പും നാളെ നടക്കും.
രാവിലെ 8ന് പേട്ട എസ്.എൻ.ഡി.പി ഹാളിൽ നടക്കുന്ന യോഗത്തിൽ ഹൃദയാലയ ഹാർട്ട് ഫൗണ്ടേഷൻ ചെയർമാൻ ഡോ.വി.ജയപാൽ അദ്ധ്യക്ഷത വഹിക്കും. ദീപ്തി ജയപാൽ ഭദ്രദീപം തെളിക്കും. മുൻ ചീഫ് ഇലക്ഷൻ കമ്മിഷണർ എ.ഷാജഹാൻ ഉദ്ഘാടനം നിർവഹിക്കുന്ന ചടങ്ങിൽ മെഡിക്കൽ കോളേജ് റിട്ട.പ്രൊഫസർ ഡോ.ജയകുമാർ.ബി മുഖ്യാതിഥിയാകും. നാഷണൽ റീഡിംഗ് മിഷൻ വൈസ് ചെയർമാൻ എൻ.ബാലഗോപാൽ,രാജീവ് കുമാർ എന്നിവർ സംസാരിക്കും.
ജനറ്റിക് സെന്റർ ഫോർ അഡ്വാൻസ്ഡ് ജനറ്റിക് സ്റ്റഡീസ് സി.ഇ.ഒ ഡോ.ദിനേശ് റോയ്.ഡി സ്വാഗതം പറയുന്ന യോഗത്തിൽ ട്രിവാൻഡ്രം നാഷണൽ സ്കൂൾ ചെയർമാൻ പ്രജിൻ ബാബു നന്ദി പറയും. ഡോ.വി.ജയപാൽ,ഡോ.ദിനേശ് റോയ്.ഡി എന്നിവരുടെ നേതൃത്വത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് നടക്കും. ജീവിതശൈലി രോഗ നിർണയം,ഇ.സി.ജി,രക്തപരിശോധന തുടങ്ങിയവ സൗജന്യമായി ലഭ്യമാകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |