SignIn
Kerala Kaumudi Online
Monday, 28 September 2026 3.23 AM IST

കരാറുകാരന് കൂടുതൽ തുക അനുവദിക്കും ഈഞ്ചയ്‌ക്കൽ ഫ്ലൈഓവറിന്റെ നിർമ്മാണം ഉടൻ പുനരാരംഭിക്കും

aa

തിരുവനന്തപുരം: പാതിവഴിയിൽ നിലച്ച ഈഞ്ചയ്ക്കൽ ഫ്ലൈഓവറിന്റെ നിർമ്മാണം അടുത്തമാസം പുനരാരംഭിക്കും. ദേശീയപാത അതോറിട്ടിയും

കരാറുകാരായ ചെറിയാൻ വർക്കി കൺസ്ട്രക്ഷൻ കമ്പനിയുമായി നടത്തിയ ചർച്ചയിൽ കൂടുതൽ തുക അനുവദിക്കാൻ ധാരണയായതോടെയാണ് പദ്ധതി വീണ്ടും സജീവമാകുന്നത്.

ഫ്ലൈഓവർ നിർമ്മാണത്തിന്റെ രൂപകല്പനയിൽ ദേശീയപാത അതോറിട്ടി പുതിയ മാറ്റങ്ങൾ നിർദ്ദേശിച്ചതോടെയാണ് തുടർ നടപടിക്രമങ്ങളിൽ കുടുങ്ങി നിർമ്മാണം നിലച്ചത്. രൂപകല്പന മാറ്റമനുസരിച്ച് വേണ്ടിവരുന്ന അധിക ജോലികൾക്ക് 20 കോടിയോളം രൂപ അധികമായി അനുവദിക്കണമെന്ന് കമ്പനി ആവശ്യപ്പെട്ടിരുന്നു. ഇതനുവദിക്കാതെ വന്നപ്പോഴാണ് നിർമ്മാണത്തിൽ പ്രതിസന്ധിയുണ്ടായത്. ഇപ്പോഴത്തെ ച‌ർച്ചയിൽ അധിക തുക അനുവദിക്കുന്ന കാര്യത്തിൽ ധാരണയിലെത്തുകയായിരുന്നു.

പ്ലാൻ മാറിയപ്പോൾ തർക്കം

ആദ്യത്തെ രൂപകല്പന പ്രകാരം റിട്ടെയ്നിംഗ് വാൾ നിർമ്മിക്കാനായിരുന്നു പ്ലാൻ. എന്നാൽ എൻ.എച്ച് 66ൽ ചില സ്ഥലങ്ങളിൽ പാത തകർന്ന സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ആ രൂപകല്പനയിൽ ദേശീയപാത അതോറിട്ടി മാറ്റം നിർദ്ദേശിച്ചു. അപ്രോച്ചുകളുടെ ഇരുവശങ്ങളിലും തൂണുകൾ ഉൾപ്പെടെ നിർമ്മിക്കാനായിരുന്നു നിർദ്ദേശം. അതിന് അധിക തുകവേണമെന്ന കരാർ കമ്പനിയുടെ ആവശ്യമാണ് അംഗീകരിക്കാതിരുന്നത്. ഇതോടെ തൊഴിലാളികളെ ഉൾപ്പെടെ കരാറുകാരൻ പിൻവലിക്കുകയും ചെയ്‌തു. തുടർ ചർച്ചകളിൽ അധിക ജോലികളുടെയും അതിന്റെ സാമ്പത്തിക ബാദ്ധ്യതയുടെയും കാര്യം പരിഗണിക്കും. എത്രത്തോളം തുക അധികമായി നൽകുമെന്ന് അതിനുശേഷം മാത്രമേ തീരുമാനിക്കൂവെന്നാണ് ദേശീയപാത അതോറിട്ടി അധികൃതർ നൽകുന്ന സൂചന.

കുരുക്കോട് കുരുക്ക്

സ്‌പാനുകളുടെ നിർമ്മാണം നടന്നപ്പോൾ വള്ളക്കടവ് നിന്ന് പടിഞ്ഞാറെ കോട്ട ഭാഗത്തേക്കും തിരിച്ചും ഗതാഗതം അനുവദിച്ചിരുന്നില്ല. ഇപ്പോൾ ഈ റൂട്ടിൽ ഗതാഗതം അനുവദിക്കുന്നുണ്ട്. ഈ പരിഷ്കാരം വള്ളക്കടവിലേക്കു വരികയും പോവുകയും ചെയ്യുന്നവർക്ക് ഗുണമാണെങ്കിലും വീതി കുറഞ്ഞ സർവീസ് റോഡിൽ വാഹനക്കുരുക്ക് ഇരട്ടിയാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL