SignIn
Kerala Kaumudi Online
Tuesday, 29 September 2026 3.28 AM IST

മാർക്കറ്റ് പുത്തനായിട്ടും കച്ചവടം വഴിയരികിൽ

vazhivanbam

പുത്തൻചന്ത മാർക്കറ്റ് തുറന്ന് നൽകുന്നില്ലെന്ന്

വർക്കല: പുത്തൻചന്തയിൽ കോടികൾ ചെലവഴിച്ച് നിർമ്മിച്ച ആധുനിക മത്സ്യമാർക്കറ്റ് ഉദ്ഘാടനം കഴിഞ്ഞ് ഒരു വർഷമായിട്ടും തുറന്ന് പ്രവർത്തിപ്പിക്കാത്തതിൽ പ്രതിഷേധം. നോക്കുകുത്തിയായ മത്സ്യമാർക്കറ്റിന് മുന്നിൽ വഴിയോരത്താണിപ്പോൾ മത്സ്യക്കച്ചവടം.

കഴിഞ്ഞ നവംബറിലാണ് മാർക്കറ്റിൽ കെട്ടിടോദ്ഘാടനം നടന്നത്.അടിസ്ഥാന സൗകര്യങ്ങളൊരുക്കാതെ നടത്തിയ ഉദ്ഘാടത്തിൽ മത്സ്യത്തൊഴിലാളികൾക്ക് കടുത്ത അമർഷമുണ്ടായിരുന്നു.

മാർക്കറ്റിൽ പാർക്കിംഗ് സൗകര്യം ഒരുക്കാൻ പിറകുവശത്ത് സ്ഥിതി ചെയ്യുന്ന കടകൾ പൊളിച്ചുനീക്കണം.എന്നാൽ ഈ കടകൾ ഒഴിപ്പിക്കാനോ പാർക്കിംഗ് ഏരിയ സ്ഥാപിക്കാനോ യാതൊരു നടപടിയും തുടങ്ങിയിട്ടില്ല.

ആധുനിക മാർക്കറ്റിന് ഏറ്റവും അത്യാവശ്യമായ ശാസ്ത്രീയ മാലിന്യ സംസ്കരണ രീതികളോ കൃത്യമായ സോക്പിറ്റോ പോലും സ്ഥാപിച്ചിട്ടില്ല.അധികം വരുന്ന മത്സ്യം സൂഷിക്കാൻ കോൾഡ് സ്റ്റോറേജും നിർമ്മിച്ചിട്ടില്ല.

നിർമ്മാണച്ചെലവ് - നബാർഡിന്റെ 2.25 കോടി രൂപ

നിർമ്മാണ ചുമതല - കേരള സംസ്ഥാന തീരദേശ വികസന കോർപ്പറേഷന്

കെട്ടിടത്തിൽ വൈദ്യുതി കണക്ഷനില്ല

കെട്ടിട നിർമ്മാണ ചട്ടങ്ങൾ പാലിക്കാതെയാണ് നിർമ്മാണമെന്ന് ആക്ഷേപം

പൊലുഷൻ കൺട്രോൾ ബോർഡിന്റെ സർട്ടിഫിക്കറ്റുകളില്ല

മാലിന്യശേഖരത്തിന് സെപ്ടിക് ടാങ്കുകളടക്കം നിർമ്മിക്കുമ്പോൾ മറ്റ് നിർമ്മിതികളിൽ നിന്നും പാലിക്കേണ്ട ദൂരം പാലിച്ചിട്ടില്ല.

മത്സ് മാർക്കറ്റിന്റെ ബിൽഡിംഗ് പെർമിറ്റ് എടുക്കുന്ന സമയത്ത് സമർപ്പിച്ച യഥാർത്ഥ ഡ്രോയിംഗ് പ്രകാരമുള്ള നിർമ്മാണമല്ല പിന്നീട് നടപ്പിലാക്കിയത്.ഇതും തുടർ പ്രവർത്തനങ്ങളെ ബാധിച്ചു.

കെട്ടിടത്തിന്റെ നിർമ്മാണം ആരംഭിച്ചപ്പോൾ മാർക്കറ്റിന്റെ പ്രവർത്തനം തൊട്ടടുത്ത സ്വകാര്യഭൂമി വാടകയ്ക്കടുത്ത് അങ്ങോട്ടേക്ക് മാറ്റിയിരുന്നു.ഇവിടെയാണിപ്പോഴും കച്ചവടം.ഇതിന് പ്രതിവർഷം ഒന്നര ലക്ഷം രൂപ ഗ്രാമപഞ്ചായത്ത് ചെലവഴിക്കുന്നു.എന്നാൽ മത്സ്യക്കച്ചവടക്കാർക്ക് ഇവിടെ യാതൊരു അടിസ്ഥാന സൗകര്യവും ഒരുക്കിയിട്ടില്ല.

പുത്തൻചന്തയിൽ മത്സ്യമാർക്കറ്റ് തുറന്ന് പ്രവർത്തിപ്പിക്കാൻ അധികൃതർ അടിയന്തര നടപടി സ്വീകരിക്കണം.

അഡ്വ.ജോബിൻ.പി.എസ്,പ്രസിഡന്റ്

ബി.ജെ.പി വർക്കല മണ്ഡലം കമ്മിറ്റി

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL