SignIn
Kerala Kaumudi Online
Wednesday, 30 September 2026 1.36 AM IST

പെട്രോൾ കടം നൽകാത്തതിന് പമ്പ് ജീവനക്കാരനെ വെട്ടിയ യുവാവ് അറസ്റ്റിൽ

കാട്ടാക്കട: കടമായി 30 രൂപയ്ക്ക് പെട്രോൾ ചോദിച്ചത് നൽകാൻ വിസമ്മതിച്ച പമ്പ് ജീവനക്കാരനെ വെട്ടിപ്പരിക്കേല്പിച്ച യുവാവ് അറസ്റ്റിൽ.

കുറ്റിച്ചൽ കുഴിയംകോണം റസാക്ക് മൻസിലിൽ അബ്ദുൾ ഹക്കാണ് (21)​ പിടിയിലായത്.

കുറ്റിച്ചൽ-ആര്യനാട് റോഡിലെ പെട്രോൾ പമ്പിലെ ജീവനക്കാരൻ കുറ്റിച്ചൽ ചിറക്കോണം പുത്തൻവീട്ടിൽ അനിൽകുമാറിനെയാണ് (60) തലയ്ക്കും മുഖത്തും വെട്ടിപ്പരിക്കേല്പിച്ചത്. തലയിൽ ആഴത്തിൽ മുറിവേറ്റ അനിൽകുമാർ നെടുമങ്ങാട് താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.

ഇന്നലെ രാവിലെയാണ് അബ്ദുൾ ഹക്ക് പമ്പിലെത്തി പെട്രോൾ കടമായി ചോദിച്ചത്. പമ്പിലെ ഡ്യൂട്ടി കഴിഞ്ഞ് ഉച്ചയ്ക്ക് 2ന് സ്കൂട്ടറിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്ന അനിൽകുമാറിനെ പ്രതി കുറ്റിച്ചൽ ജംഗ്ഷനിൽ തടഞ്ഞുനിറുത്തി വെട്ടുകത്തി ഉപയോഗിച്ച് വെട്ടുകയായിരുന്നു.

നാട്ടുകാർ ഓടിക്കൂടി തടഞ്ഞുവയ്ക്കാൻ ശ്രമിച്ചെങ്കിലും പ്രതിയുടെ കൂട്ടുകാരെത്തി വെട്ടുകത്തി വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ചശേഷം ബൈക്കിൽ രക്ഷപ്പെടുത്തുകയായിരുന്നു. പമ്പിലെ സി.സി ടിവിയിലുള്ള യുവാവിന്റെ ദൃശ്യങ്ങൾ പരിശോധിച്ച് നെയ്യാർഡാം പൊലീസ് മണിക്കൂറുകളോളം തെരച്ചിൽ നടത്തിയാണ് പ്രതിയെ പിടികൂടിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM, MALAYINKIL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL