SignIn
Kerala Kaumudi Online
Thursday, 01 October 2026 2.58 AM IST

വീട്ടമ്മയെ വിറകിനടിച്ച് കൊലപ്പെടുത്തിയ യുവാക്കൾക്ക് ജീവപര്യന്തം

photo

തിരുവനന്തപുരം: അതിർത്തിത്തർക്കത്തെ തുടർന്നുണ്ടായ വൈരാഗ്യത്തിൽ നെയ്യാറ്റിൻകര ഓണംകോട് കരിക്കുംതല പുത്തൻവീട്ടിൽ വിജയകുമാരിയെ കൊലപ്പെടുത്തിയ കേസിൽ ഒന്നാംപ്രതി വെൺപകൽ ഒറ്റപ്ലാവിള വീട്ടിൽ പി.അനീഷ് (32),രണ്ടാംപ്രതി അരങ്കമുകൾ കോട്ടുതലകുഴി മേലെ പുത്തൻവീട്ടിൽ നിഖിൽ.എ (25) എന്നിവരെ ജീവപര്യന്തം തടവും 50,000 രൂപ പിഴയും ശിക്ഷ.

പിഴ ഒടുക്കാത്ത പക്ഷം ആറുമാസം വീതം കഠിനതടവ് അനുഭവിക്കണം. തിരുവനന്തപുരം ആറാം അഡിഷണൽ ജില്ലാ കോടതിയുടേതാണ് വിധി.

പിഴത്തുക വിജയകുമാരിയുടെ മകൾക്ക് നൽകണമെന്നും അർഹമായ നഷ്ടപരിഹാരത്തിനായി ജില്ലാ ലീഗൽ സർവീസസ് അതോറിട്ടി ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും ജഡ്ജി രേഖ.ആർ ഉത്തരവിൽ നിർദേശിച്ചു. 2022 സെപ്തംബ‌ർ 9ന് ഉച്ചയ്ക്ക് 2.45ഓടെ വീടിന്റെ മുറ്റത്ത് അതിക്രമിച്ച് കയറിയ പ്രതികൾ വിറകുകമ്പുകൾ കൊണ്ട് വിജയകുമാരിയുടെ കഴുത്തിൽ അടിക്കുകയും കുത്തുകയുമായിരുന്നു.

അനീഷിന്റെ ഇളയമ്മയുടെ മകനാണ് നിഖിൽ.

വിജയകുമാരിയുടെ ഭർത്താവ് ഗൾഫിൽ വച്ച് മരണപ്പെട്ടിരുന്നു. മാതാപിതാക്കളുടെ മരണത്തോടെ മകൾ അനാഥയായതായി പ്രോസിക്യൂഷൻ കോടതിയിൽ ചൂണ്ടിക്കാട്ടി. ഏകദൃക്‌സാക്ഷി വിജയകുമാരിയുടെ മകളാണ്. മൊഴിയും സാഹചര്യത്തെളിവുകളും അടിസ്ഥാനമാക്കിയാണ് പ്രതികൾ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയത്. 44 സാക്ഷികളെ വിസ്തരിക്കുകയും 71 രേഖകളും 21 തൊണ്ടിമുതലുകളും ഹാജരാക്കുകയും ചെയ്തു.

പ്രോസിക്യൂഷന് വേണ്ടി ഡിസ്ട്രിക്ട് ഗവൺമെന്റ് പ്ലീഡറും പബ്ലിക് പ്രോസിക്യൂട്ടറുമായ അഡ്വ.എ.ആർ.ഷാജി ഹാജരായി. അഭിഭാഷകരായ ഷമീർ എ.വെമ്പായം,നീരജ് ആർ.എസ്,ഉദയൻ പുനലൂർ,സുർജിത് എ.എൽ,അഖില അജി,അർച്ചന ആർ.തോമസ്,അനീറ്റ മേരി അലക്സ്,സായി കൃഷ്ണ.എസ്, എസ്.സി.പി.ഒ അരവിന്ദ് മോഹൻ,സി.പി.ഒമാരായ നവീൻ,കിഷോർ.ബി എന്നിവരും പ്രോസിക്യൂഷൻ സഹായികളായി കോടതിയിൽ ഹാജരായി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM, SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL