SignIn
Kerala Kaumudi Online
Sunday, 08 November 2026 10.18 AM IST

'വൈറ്റ് ഹൗസിലേക്കില്ല': യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഓഫറിന് 'നോ' പറഞ്ഞ് ഡാന വൈറ്റ്

trump-sana-white
ഡൊണാൾഡ് ട്രംപ്,​ ഡാന വൈറ്റ്

വാഷിംഗ്ടൺ: യുഎസ് ഇടക്കാല തിരഞ്ഞെടുപ്പിന് പിന്നാലെ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് വീണ്ടും തിരിച്ചടി. വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറിയായി ചുമതലയേൽക്കാനുള്ള ട്രംപിന്റെ ക്ഷണം അൾട്ടിമേറ്റ് ഫൈറ്റിംഗ് ചാമ്പ്യൻഷിപ്പ് (യുഎഫ്സി) മേധാവി ഡാന വൈറ്റ് നിരസിച്ചതായി റിപ്പോർട്ട്. വൈറ്റ് ഹൗസുമായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് യുഎസ് വാർത്താ എജൻസിയായ സിഎൻഎൻ ആണ് വാർത്ത പുറത്തുവിട്ടത്.

കഴിഞ്ഞ ശനിയാഴ്ചയാണ് ഡാന വൈറ്റിനെ പ്രസ് സെക്രട്ടറിയായി നിയമിക്കാൻ താൻ ആഗ്രഹിക്കുന്നുവെന്ന് ട്രംപ് വെളിപ്പെടുത്തിയത്. തന്റെ സമൂഹ മാദ്ധ്യമമായ ട്രൂത്ത് സോഷ്യൽ വഴി ഡാന വൈറ്റിനെ 'ഒരു ശക്തനായ പോരാളി" എന്ന് വിശേഷിപ്പിച്ചായിരുന്നു ട്രംപിന്റെ പരസ്യ അഭ്യർത്ഥന. എന്നാൽ വൈറ്റ് ഈ പദവി നിരസിച്ചതോടെ വൈറ്റ് ഹൗസിന് സ്ഥിരമായ ഒരു മുഖ്യ വക്താവിനെ കണ്ടെത്താനുള്ള ട്രംപിന്റെ ശ്രമങ്ങൾ പ്രതിസന്ധിയിലായിരിക്കുകയാണ്.

ട്രംപിന്റെ വിശ്വസ്ഥനും അടുത്ത സുഹൃത്തുമായ ഡാന വൈറ്റ് ശനിയാഴ്ച ലണ്ടനിൽ ഒരു ബോക്സിംഗുമായി ബന്ധപ്പെട്ട ചടങ്ങിൽ പങ്കെടുക്കുന്നതിനിടെയാണ് ഈ പ്രഖ്യാപനത്തെക്കുറിച്ച് അറിഞ്ഞത്. ഇതുമായി ബന്ധപ്പെട്ട മാദ്ധ്യമങ്ങളുടെ ചോദ്യത്തിന് തനിക്ക് ഇപ്പോൾ തന്നെ ഒരുപാട് ജോലികൾ ഉണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. തിങ്കളാഴ്ച വാഷിംഗ്ടണിലെത്തി ട്രംപുമായി കൂടിക്കാഴ്ച നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

കഴിഞ്ഞ ഓഗസ്റ്റ് അവസാനം കാരോലിൻ ലീവിറ്റ് പദവി ഒഴിഞ്ഞതിനുശേഷം വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറിയുടെ തസ്തിക ഒഴിഞ്ഞുകിടക്കുകയാണ്. തുടർന്ന് വന്ന കേറ്റി സക്കറിയയ്ക്ക് അഞ്ച് ദിവസം മാത്രമേ ആ സ്ഥാനത്ത് തുടരാനായുള്ളൂ. തന്റെ ആദ്യ പത്രസമ്മേളനത്തിലെ മോശം പ്രകടനവും അവർ ഒരു അഭിഭാഷകയാണെന്ന അവകാശവാദത്തെക്കുറിച്ച് ഉയർന്ന ചോദ്യങ്ങളുമാണ് പെട്ടെന്നുള്ള പുറത്തുപോക്കിലേക്ക് നയിച്ചത്. ഇതിന് പിന്നാലെയാണ് ഡാന വൈറ്റിനെ നിയമിക്കാൻ ട്രംപ് തീരുമാനിച്ചത്. എന്നാൽ ഡാന വൈറ്റ് ഇത് നിരസിച്ചതോടെ ട്രംപ് വലിയ പ്രതിസന്ധിയിലായിരിക്കുകയാണെന്നാണ് റിപ്പോർ‌ട്ട്.

English Summary

UFC President Dana White has reportedly declined President Donald Trump’s offer to become the White House Press Secretary, according to CNN, citing sources close to the White House. This comes as another setback for Trump following the US midterm elections.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DONALD TRUMP, TRUMP SETBACK, DANA WHITE, WHITE HOUSE PRESS SECRETARY, DANA WHITE TRUMP OFFER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360