SignIn
Kerala Kaumudi Online
Sunday, 04 October 2026 3.55 AM IST

പാവൂർ കുളത്തിന് വേണം നവീകരണം

5555

നെയ്യാറ്റിൻകര: ഒരുകാലത്ത് നാട്ടുകാർ വസ്ത്രം അലക്കാനും കൃഷി ആവശ്യത്തിനും ഉപയോഗിച്ചിരുന്ന നെയ്യാറ്റിൻകര നഗരസഭയിലെ മരുതത്തൂർ വാർഡിലെ പാവൂർ കുളം നശിക്കുന്നു. പരിപാലനമില്ലാതെയും അറ്റകുറ്റപ്പണികൾ ചെയ്യാതെയും കുളം നാശോന്മുഖമായി മാറിയ അവസ്ഥയാണ്.

മൂന്നുവർഷംമുൻപ് 10 ലക്ഷം മുടക്കി നവീകരിച്ച കുളം കാടും പടർപ്പും കയറിയ നിലയിലാണ്.

ആദ്യകാലത്ത് നെൽവയൽ കൃഷിയും വാഴയും മരിച്ചീനിയും കൃഷി ചെയ്തിരുന്ന മരുതത്തൂർ ഏലായിൽ കാർഷിക ആവശ്യത്തിന് ജലമെത്തിച്ചിരുന്നത് ഈ കുളത്തിൽ നിന്നുമാണ്. കുളം ജലസമൃദ്ധമായിരുന്നപ്പോൾ നാട്ടുകരുടെ ഉപജീവനമാർഗമായിരുന്നു. കുളം നശിച്ചതോടെ ഈ മേഖലയിലെ കൃഷിയും ഇല്ലാതായി. ഇപ്പോൾ ചെളി നിറഞ്ഞ് പുല്ലും പായലും വളർന്ന് നാശത്തിന്റെ വക്കിലായിരിക്കുകയാണ്.

കുളത്തിൽ പായൽമൂടി

കഴിഞ്ഞ നഗരസഭാ ഭരണസമിതിയുടെ കാലത്ത് പാവൂർ കുളം നവീകരിച്ചിരുന്നു. ചെളികോരി, പായലും പുല്ലും നീക്കിയാണ് നവീകരണം നടത്തിയത്. പക്ഷെ പെട്ടെന്ന് വളരുന്ന പായൽ പൂർണമായി മാറ്റാത്തത് കാരണം വീണ്ടും പായൽ വളർന്ന് കയറി.

ഒരുവശത്ത് ബണ്ട് റോഡുമുണ്ട്. ഇവിടെയെല്ലാം പുല്ലുവളർന്ന് കാടായനിലയിലാണ്. മരുതത്തൂർ ഏലായിൽനിന്നും കാർഷികവിളകൾ കൊണ്ടുപോകുന്നത് ഈ വഴിയിലൂടെയാണ്. എന്നാൽ, പുല്ലുവളർന്ന് കുറ്റിക്കാടായതോടെ കർഷകർ ഈ റോഡ് ഉപയോഗിക്കാതായിരിക്കുകയാണ്.

മൂന്നുവർഷം മുൻപ് കുളം നവീകരിച്ചതിലെ അപാകതയാണ് പുല്ലും പായലും വീണ്ടും വളരാൻ കാരണമെന്നാണ് നാട്ടുകാരുടെ ആക്ഷേപം. കുളം നവീകരിച്ച് കാർഷിക ആവശ്യത്തിന് ഉപയോഗപ്പെടുത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

ബണ്ട് റോഡിലെ കാടും പടർപ്പും വെട്ടിത്തെളിക്കണം.

കുളത്തിലെ ഒരുവശത്തെ റോഡിൽ ഇന്റർലോക് സ്ഥാപിച്ച് നവീകരിച്ചാൽ പുലർച്ചെ പ്രദേശവാസികൾക്ക് പ്രഭാത സവാരിക്ക് ഉപകരിക്കും. തെരുവുവിളക്കുകൾ സ്ഥാപിച്ച് മോടി പിടിപ്പിക്കാം

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL