
കാട്ടാക്കട: നെട്ടുകാൽതേരി തുറന്ന ജയിലിന് സമീപം മുക്കോട്ടുമല എസ്റ്റേറ്റിൽ കാട്ടുപോത്തിനെ വെടിവച്ച് കൊന്ന് മാംസം കടത്തിയ സംഘത്തിലെ രണ്ടുപേർ അറസ്റ്റിൽ. കഴിഞ്ഞമാസം 26ന് നടന്ന സംഭവത്തിൽ തൊട്ടടുത്ത എസ്റ്റേറ്റിലെ കാവൽക്കാരൻ സുകുമാരൻകുട്ടി നായർ(65),കാട്ടാക്കട കാക്കമുഗൾ സ്വദേശി ൽ ചന്ദ്രദാസ് (65) എന്നിവരെയാണ് പരുത്തിപ്പള്ളി ഫോറസ്റ്റ് റേഞ്ച് ഉദ്യോഗസ്ഥർ പിടികൂടിയത്.
ചന്ദ്രദാസിന്റെ വീട്ടിൽ നിന്ന് കറിവച്ച കാട്ടുപോത്തിറച്ചിയും പിടിച്ചെടുത്തു.
വന്യജീവി സംരക്ഷണ നിയമത്തിലെ ഷെഡ്യൂൾ ഒന്നിൽ ഉൾപ്പെടുന്ന മൃഗമാണിത്. ഏഴംഗ നായാട്ട് സംഘമാണ് സംഭവത്തിനു പിന്നിൽ. മുഖ്യപ്രതികൾ പിടിയിലാകാനുണ്ട്. കാട്ടുപോത്തി
സംഭവം നടന്നതിന് തലേന്ന് രാത്രി സുകുമാരൻകുട്ടിയുടെ ലയത്തിൽ പ്രതികൾ ഒത്തുകൂടി കൃത്യത്തിനുശേഷം പുലർച്ചെ 5 ഓടെ ഇറച്ചിയുമായി രക്ഷപ്പെടുകയായിരുന്നു. ഇറച്ചി കടത്തിയ വാഹനം വനംവകുപ്പ് പിടിച്ചെടുത്തിട്ടുണ്ട്. സി.സി ടിവി ദൃശ്യങ്ങൾ,മൊബൈൽ ഫോൺ ലൊക്കേഷൻ,റബർ ടാപ്പിംഗ് തൊഴിലാളികളിൽ നൽകിയ വിവരങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് അന്വേഷണസംഘം പ്രതികളെ തിരിച്ചറിഞ്ഞത്. അറസ്റ്റിലായവരെ റിമാൻഡ് ചെയ്തു.
മറ്റ് പ്രതികൾ ഉടൻ അറസ്റ്റിലാകുമെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ റെയ്ഞ്ച് ഓഫീസർ അറിയിച്ചു. പരുത്തിപ്പള്ളി റേഞ്ച് ഓഫീസർ വി.വിപിൻ ചന്ദ്രന്റെ നേതൃത്വത്തിൽ ഡി.ആർ.എഫ്.ഒ അനിൽകുമാർ,എസ്.എഫ്.ഒ അനിൽകുമാർ,ബി.എഫ്.ഒമാരായ റോയ് ജോൺസൺ,മനുചന്ദ്രൻ, ജീഷ്ണു.എം.എൽ,റോഷ്നി.ജി.എസ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |