SignIn
Kerala Kaumudi Online
Monday, 12 October 2026 1.33 AM IST

ആഫ്രിക്കൻ ഒച്ചുകളുടെ കടന്നുകയറ്റം വ്യാപകം

photo

പാലോട്: മഴയ്ക്ക് പിന്നാലെ പാലോട്,പെരിങ്ങമ്മല,വിതുര പ്രദേശങ്ങളിൽ ആഫ്രിക്കൻ ഭീമൻ ഒച്ചുകളുടെ ശല്യം രൂക്ഷമാകുന്നു.കാർഷിവിളകൾ പൂർണ്ണമായും തിന്നുതീർക്കുന്ന ഇവയുടെ കടന്നുകയറ്റം കാരണം മേഖലയിലെ കർഷകരും നാട്ടുകാരും ഭീതിയിലാണ്.വീട്ടുപറമ്പുകളിലും കൃഷിയിടങ്ങളിലും മാത്രമല്ല വീടുകളുടെ മതിലുകളിലും അടുക്കളകളിലും ഇവ ഇഴഞ്ഞുകയറും. പ്രദേശങ്ങളിലെ വാഴ,കപ്പ,പച്ചക്കറികൾ,തെങ്ങിൻതൈകൾ,റബർതൈകൾ എന്നിവയ്ക്കാണ് ഒച്ചുകൾ കൂടുതൽ നാശമുണ്ടാക്കുന്നത്. ഒരു രാത്രി കൊണ്ട് ഏക്കറുകണക്കിന് കൃഷിയിടത്തിലെ ഇലകളും തണ്ടുകളും തിന്നുതീർക്കാൻ ഇവയ്ക്ക് കഴിയും. ഒരു വർഷത്തിൽ അയ്യായിരത്തിലധികം മുട്ടകളിട്ടാണ് ഇവ പെരുകുന്നത്.

ഒച്ച് ശല്യം രൂക്ഷമായതോടെ കൃഷിവകുപ്പ്,ആരോഗ്യ വകുപ്പ്,തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയുടെ ഏകോപനത്തോടെയുള്ള 'ഒൺ ഹെൽത്ത്' പ്രതിരോധ പ്രവർത്തനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാൻ അധികൃതർ നടപടി തുടങ്ങിയിട്ടുണ്ട്.

മനുഷ്യരിൽ തലച്ചോറിനെ ബാധിക്കുന്ന മാരകരോഗമായ 'ഇയോസിനോഫിലിക് മെനിഞ്ചൈറ്റിസിന്' കാരണമാകുന്ന 'രേഖാവിര' പടർത്തുന്നത് ഈ ഒച്ചുകളാണ്.ഒച്ചുകൾ ഇഴഞ്ഞു പോകുന്ന പാതയിലെ ശ്രവങ്ങളിലൂടെയും ഇവ പറ്റിപ്പിടിച്ചിരിക്കുന്ന പച്ചക്കറികൾ ശരിയായി കഴുകാതെ ഉപയോഗിക്കുന്നതിലൂടെയും രോഗാണുക്കൾ മനുഷ്യശരീരത്തിലെത്താം.


കുട്ടികൾ ഇവയെ തൊടുന്നത് തടയണം.

ഒച്ചുകളെ നശിപ്പിക്കാനിറങ്ങുന്നവർ കയ്യുറകളും ഗംബൂട്ടുകളും ധരിക്കണമെന്നും ആരോഗ്യവകുപ്പ് നിർദ്ദേശിക്കുന്നു.

പ്രതിരോധം ഇങ്ങനെ...

തോട്ടങ്ങളിലും,കൃഷിയിടങ്ങലും കൃഷി ഉദ്യോഗസ്ഥരുടെ നിർദ്ദേശാനുസരണം ഈസ്റ്റ്,ശർക്കര,ഗോതമ്പ് പൊടി എന്നിവ മിശ്രിതമാക്കി നനഞ്ഞ ചണച്ചാക്കുകൾക്ക് അടിയിൽ വെയ്ക്കുക. രാത്രിയിൽ ഇതിലേക്ക് ആകർഷിക്കപ്പെടുന്ന ഒച്ചുകളെ ഒരുമിച്ച് പിടികൂടി ഉപ്പ് വെള്ളത്തിലോ കോപ്പർ സൾഫേറ്റ് ലായിനിയിലോ ഇട്ട് നശിപ്പിക്കാം.

പുകയില കഷായം ചേർത്ത മിശ്രിതം തളിക്കുന്നത് ഒച്ചുകളെ നശിപ്പിക്കാൻ സഹായിക്കും.

തോട്ടങ്ങളിലെ കാടും പടലും വെട്ടിത്തളിച്ച് വെയിലടിക്കുന്ന രീതിയിൽ പരിസരം വൃത്തിയായി സൂക്ഷിക്കുക.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL