SignIn
Kerala Kaumudi Online
Monday, 12 October 2026 7.39 AM IST

വിതുര താലൂക്ക് ആശുപത്രിയിൽ അഴിഞ്ഞാടി തെരുവ്നായ്ക്കൾ

വിതുര: വിതുര ഗവൺമെന്റ് താലൂക്കാശുപത്രിയിലും പരിസരപ്രദേശങ്ങളിലും തെരുവ് നായ്ക്കളുടെ ശല്യം രൂക്ഷമാകുന്നതായി പരാതി. ആശുപത്രിയിലും പരിസരത്തുമായി ഇരുപതോളം തെരുവു നായ്ക്കളാണ് തമ്പടിച്ചിരിക്കുന്നത്. മരുന്ന് വാങ്ങുവാനെത്തുന്നവർ സൂക്ഷിച്ചിച്ചെങ്കിൽ നായകളുടെ കടി ഉറപ്പാണ്. ആശുപത്രിയിലെ വെയിറ്റിംഗ് ഷെഡിൽ വരെ നായകൾ കിടക്കുന്നത് ദൃശ്യമാണ്. രാത്രിയിൽ ആശുപത്രിയുടെ മുന്നിലെ റോഡിലും ആശുപത്രിക്കുള്ളിലും നായകൾ കിടന്നുറങ്ങാറുണ്ട്. ഇവിടെ നായശല്യം രൂക്ഷമായിട്ട് മാസങ്ങളേറയായി.

വിതുര,തൊളിക്കോട്,പെരിങ്ങമ്മല,നന്ദിയോട് പഞ്ചായത്തുകളിൽ നിന്നായി ആയിരങ്ങൾ ചികിത്സ തേടിയെത്തുന്ന ആശുപത്രിയാണിത്. തെരുവുനായ് ശല്യത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് പഞ്ചായത്തിൽ പരാതികൾ നൽകിയെങ്കിലും നടപടികളുണ്ടായില്ല.

വിദ്യാർത്ഥികൾക്കും ദുരിതം

വിതുര ആശുപത്രിക്ക് സമീപത്താണ് അയ്യായിരത്തോളം വിദ്യാർത്ഥികൾ പഠിക്കുന്ന വിതുര ഗവൺമെന്റ് വൊക്കേഷണൽ ആൻഡ് ഹയർസെക്കൻഡറി സ്കൂളും യു.പി.എസും പ്രവർത്തിക്കുന്നത്. കൂടാതെ പഞ്ചായത്താഫീസ്, കമ്മ്യൂണിറ്റിഹാൾ, സബ് ട്രഷറി, മൃഗാശുപത്രി എന്നിവയും പ്രവർത്തിക്കുന്നുണ്ട്. ദിനംപ്രതി പതിനായിരങ്ങളാണ് ഇവിടെ വന്നുപോകുന്നത്.

സമീപത്തെ കൊപ്പം, കലുങ്ക് ജംഗ്ഷൻ മേഖലകളിലെ അവസ്ഥയും വിഭിന്നമല്ല. കലുങ്ക് ജംഗ്ഷനിൽ രാത്രിയിൽ തെരുവ് നായകളെ കൊണ്ടിറക്കിവിട്ട സംഭവവുമുണ്ട്. തെരുവുനായ്ക്കൾ വീടുകളിൽ അതിക്രമിച്ചുകയറി കോഴികളെ കൊന്നൊടുക്കുകയും വഴിപോക്കരെ ആക്രമിച്ച സംഭവവുമുണ്ടായി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL