SignIn
Kerala Kaumudi Online
Monday, 12 October 2026 5.52 AM IST

സ്വകാര്യ ആശുപത്രികളിൽ മോഷണം പതിവാക്കിയ യുവാവ് അറസ്റ്റിൽ

rajesh

കൊച്ചി: ആശുപത്രികളിൽ രോഗിയെന്ന വ്യാജേന ചുറ്റിക്കറങ്ങി മോഷണം നടത്തുന്ന യുവാവിനെ എറണാകുളം സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തു. മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ രോഗിയുടെ സ്വർണാഭരണങ്ങൾ കവർന്ന കേസിലെ അന്വേഷണമാണ് പ്രതിയെ കുടുക്കിയത്.

‘ഇരിട്ടി രാജേഷ്’ എന്ന ഇരട്ടപ്പേരിലറിയപ്പെടുന്ന കണ്ണൂർ ഇരിട്ടി കിഴിയൂർ കരിമ്പനക്കൽ വീട്ടിൽ രാജേഷ് കുമാറിനെയാണ് (36) സൗത്ത് പൊലീസ് കസ്റ്റഡിയിൽ വാങ്ങിയത്. കാസർകോട് കസബ നുള്ളിപ്പാടിയിലെ കെയർവെൽ ആശുപത്രിയിൽ ഭർത്താവിന് കൂട്ടിരിപ്പിനെത്തിയ സ്ത്രീയുടെ 52,000 രൂപ കവ‌ർന്ന കേസിൽ കാസർകോട് പൊലീസിന്റെ പിടിയിലായി റിമാൻഡിലായിരുന്നു.

മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന തിരുവനന്തപുരം കുടപ്പനകുന്ന് സ്വദേശി ജാൻസി വർഗീസിന്റെ (57) അഞ്ച് ലക്ഷം രൂപയുടെ ആഭരണങ്ങൾ കവ‌ർന്ന കേസിലാണ് സൗത്ത് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. ആശുപത്രിയുടെ പന്ത്രണ്ടാം നിലയിലെ മുറിയുടെ ഭിത്തി അലമാരയിൽ വച്ചിരുന്ന മൂന്ന് പവന്റെ സ്വർണമാലയും മുക്കാൽപ്പവന്റെയും അരപ്പവന്റെയും രണ്ട് സ്വർണമോതിരങ്ങളും വാച്ചും അടങ്ങിയ ബാഗാണ് മോഷണം പോയത്. കഴിഞ്ഞ ജൂലായിലായിരുന്നു മോഷണം. രാജേഷ് ബാഗുമായി പോകുന്ന ദൃശ്യങ്ങൾ ആശുപത്രിയിലെ സി.സി ടിവി ക്യാമറയിൽ നിന്ന് പൊലീസിന് ലഭിച്ചിരുന്നു. ആശുപത്രികളിലെ മോഷണവുമായി ബന്ധപ്പെട്ട് 7 കേസുകളിലെ പ്രതിയാണ്. സൗത്ത് എസ്.എച്ച്.ഒ ഹരിശങ്കറിന്റെ നേതൃത്വത്തിലാണ് അന്വേഷണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL