
ചാലക്കുടി: പോട്ടയിൽ യുവതി മരിച്ചതിനെ തുടർന്ന് ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പോട്ട മോസ്‌കോനഗറിലെ അഫ്‌സൽ കളക്കാട്ടുകാരൻ വീട്ടിൽ അഫ്‌സലിനെയാണ് (25) സി.ഐ കെ.സി.രതീഷ് അറസ്റ്റ് ചെയ്തത്. അഫ്‌സലിന്റെ ഭാര്യ എമിൽഡ(22)യാണ് ശനിയാഴ്ച രാത്രി അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. ഒക്ടോബർ ആറിന് ഭർതൃഗൃഹത്തിൽ ജനലിന്റെ ഹുക്കിൽ കഴുത്തിൽ തുണിചുറ്റി തൂങ്ങിക്കിടക്കുന്ന നിലയിലാണ് യുവതിയെ കണ്ടത്. തുടർന്ന് വീട്ടുകാർ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ഗുരുതരാവസ്ഥയിലായ എമിൽഡയുടെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. ഭർതൃപീഡനത്തിനാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. രണ്ടുവർഷം മുമ്പായിരുന്നു വ്യത്യസ്ത മതക്കാരായ ഇവരുടെ വിവാഹം. പഠനകാലത്ത് തന്നെ പ്രണയത്തിലായിരുന്ന ഇവർ രജിസ്റ്റർ വിവാഹത്തിലൂടെയാണ് ദമ്പതികളായത്. ഭർത്താവിന്റെ പോട്ടയുള്ള വീട്ടിലായിരുന്നു താമസം. ഒന്നരവയസുള്ള ഒരു മകനുണ്ട്. പരിയാരം മൂത്തേടൻ ബേസിലിന്റെ മകളാണ് എമിൽഡ. യുവതി തന്റെ കൂട്ടുകാരികൾക്ക് അയച്ച ഫോൺ സന്ദേശം പൊലീസിന് ലഭിച്ചു. അഫ്‌സൽ സ്ഥിരമായി മർദ്ദിക്കാറുണ്ടെന്ന വിവരമാണ് എമിൽഡ കൈമാറിയത്. യുവതിയുടെ സംസ്‌കാരം അമ്മയുടെ ഇടവകയായ കുറ്റിക്കാട് പള്ളിയിൽ നടന്നു. മകൻ: ഹെസേക്കിയ ലെയ്ത് അഫ്‌സൽ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |