കഴക്കൂട്ടം: വീടിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന വാഹനം മോഷ്ടിച്ച കേസിൽ യുവാവിനെ മണിക്കൂറുകൾക്കകം പൊലീസ് പിടികൂടി. മരിയനാട് അർത്തിയിൽ പുരയിടത്തിൽ മഹേഷിനെയാണ് (24) പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ശനിയാഴ്ച രാത്രി 9 ഓടെയായിരുന്നു സംഭവം. വീടിന്മുന്നിൽ നിറുത്തിയിട്ടിരുന്ന വാഹനം കാണാതായതോടെ വീട്ടുകാർ പൊലീസിൽ പരാതി നൽകി. തുടർന്ന് പൊലീസ് സംഘം പ്രദേശത്തെ സിസി.ടിവി ക്യാമറകൾ പരിശോധിച്ച് നടത്തിയ അന്വേഷണത്തിൽ പ്രതിയെ കണ്ടെത്തിയത്. രാത്രി 11ഓടെ മോഷണം പോയ വാഹനവുമായി പ്രതിയെ കണ്ടെത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |