SignIn
Kerala Kaumudi Online
Monday, 26 October 2026 7.38 AM IST

കേരള തമിഴ്നാട് അതിർത്തിയിൽ ബസുകളുടെ മത്സരയോട്ടം

37

ഉദിയൻകുളങ്ങര: ദേശീയപാതയിൽ കേരള-തമിഴ്നാട് ട്രാൻസ്പോർട്ട് ബസുകളുടെ മത്സരയോട്ടം തുടരുന്നു. നാഗർകോവിലിൽ നിന്ന് തിരുവനന്തപുരത്തേക്കും തിരികെയും സഞ്ചരിക്കുന്ന ബസ് സർവീസുകൾ അപകടങ്ങൾക്ക് കാരണമാകുന്നുണ്ട്. തമിഴ്നാട്ടിൽ നിന്നും കേരളത്തിലേക്ക് വരുന്ന തമിഴ്നാട് ബസ് ഒരേ സ്പീഡിലാണ് കരമന കളിയിക്കാവിള ദേശീയപാതയിലൂടെ കടന്നുപോകുന്നത്. ഈ വാഹനങ്ങൾ സ്പീഡിൽ കടന്നു പോകുന്നതിനെക്കുറിച്ച് തമിഴ്നാട് ബസ് സർവീസുമായി ബന്ധപ്പെട്ടപ്പോൾ ദീർഘദൂര ബസുകളിൽ ടോപ്പ് ഗിയറിൽ കൂടുതൽ സഞ്ചരിക്കുമ്പോൾ ഒരു വർഷത്തിൽ വരുന്ന ഇന്ധനച്ചെലവ് ലാഭിക്കാൻ കഴിയുമെന്നതാണ് ഇവരുടെ അഭിപ്രായം. ഒരേ ഗീയറിൽ മാത്രം സഞ്ചരിക്കുമ്പോൾ ബസുകളുടെ എൻജിനുകൾക്ക് തകരാറ് സംഭവിച്ചാലും ഒരു വർഷത്തെ ഇന്ധനച്ചെലവ് 80ശതമാനത്തിലധികം കുറവായിരിക്കും. എന്നാൽ ഇതുമൂലം റോഡിലെ ഗതാഗതക്കുരുക്ക് രൂക്ഷമാവുകയും ബസിന് കടന്നുപോകാനായി ഉച്ചത്തിലുള്ള ഫോൺ മുഴക്കുന്നതും മറ്റു യാത്രകൾക്ക് ഭീഷണിയായി മാറുന്നുണ്ട്.

അപകടങ്ങൾ വർദ്ധിക്കുന്നു

നാഗർകോവിലിൽ നിന്നും തിരുവനന്തപുരത്തേക്കും ഇവിടെ നിന്ന് തിരികെയുമുള്ള സർവീസുകളും കേരള തമിഴ്നാട് ബസുകൾ തമ്മിലും അമിതവേഗത്തിലുള്ള മത്സരയോട്ടവും കരമന- കളിയിക്കാവിള ദേശീയപാതയിൽ നടക്കുന്നുണ്ട്. കഴിഞ്ഞ 8 മാസങ്ങൾക്ക് മുമ്പ് തമിഴ്നാട് ട്രാൻസ്പോർട്ട് ബസിന്റെ അമിതവേഗത കാരണം നെയ്യാറ്റിൻകര ആലുംമൂട് ജംഗ്ഷനിൽ സ്കൂട്ടർ യാത്രക്കാർ മരിച്ചിരുന്നു. യാത്രക്കാരുടെ ജീവനു ഭീഷണിയാകുന്ന സർവീസുകൾക്ക് നിയന്ത്രണം ഉണ്ടാക്കണമെന്ന ആവശ്യം ശക്തമാണ്. പല തമിഴ്നാട് ബസുകളിലും ആളുകൾ കയറി കഴിഞ്ഞാലും ബസിന്റെ ഡോറുകൾ അടയ്ക്കാറില്ല. ഇത് ബസ്സിൽ നിന്ന് യാത്ര ചെയ്യുന്ന യാത്രക്കാരുടെ ജീവന് ഭീഷണിയാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL