കിളിമാനൂർ: റബർ വില കിലോയ്ക്ക് 300 രൂപയോളമെത്തിയിട്ടും,ഗുണം ലഭിക്കാതെ മലയോരത്തെ റബർ കർഷകർ.മഴമൂലം ടാപ്പിംഗ് മുടങ്ങുന്നതും,കൂലി വർദ്ധനവും,ആസിഡ് അടക്കമുള്ള അസംസ്കൃത വസ്തുക്കളുടെ വില കുതിക്കുന്നതുമാണ് വെല്ലുവിളി.
ഒന്നും രണ്ടും ഏക്കറിൽ കൃഷി ചെയ്യുന്നവരാണ് മിക്ക മലയോര കർഷകരും.സ്വന്തമായി ടാപ്പിംഗ് ചെയ്യുന്നവർക്ക് കൂലിയിനത്തിലെ തുക ലാഭിക്കാമെന്നത് നേട്ടമാണ്.കാലവർഷാരംഭത്തോടെ നിറുത്തിയ ടാപ്പിംഗ് സാധാരണ ചിങ്ങമാസത്തിലാണ് പുനഃരാരംഭിക്കാറ്. എന്നാൽ തുടർച്ചയായുള്ള മഴ കാരണം ഇക്കുറി പലരും ടാപ്പിംഗ് തുടങ്ങിയിട്ടില്ല.കുറച്ചുപേർ റെയിൻഷേഡ് ഇട്ട് ടാപ്പിംഗ് നടത്തുന്നുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |