തൃശൂർ: വയനാട് ദുരന്തത്തിന്റെ ഓർമകളുണർത്തി തെക്കെഗോപുര നടയിൽ അത്തപൂക്കളം. വയനാട് ദുരന്തത്തിന്റെ ചിത്രീകരണം ഉൾപ്പെടുത്തിക്കൊണ്ടുള്ള പൂക്കളമാണ് ഓണത്തെ വരവേൽക്കുന്നതിന്റെ ഭാഗമായി ഇന്നലെ ഒരുക്കിയത്. വയനാട് ദുരന്തത്തിന്റെ ചിത്രങ്ങളും രക്ഷാപ്രവർത്തനങ്ങളും പൂക്കളത്തിൽ നിറഞ്ഞു നിന്നു. തെക്കെഗോപുരനടയിൽ സായാഹ്നത്തിൽ ഒത്തുകൂടുന്നവരുടെ സൗഹൃദ കൂട്ടായ്മ 16 വർഷമായി അത്തം നാളിൽ അണിയിച്ചൊരുക്കുന്ന പൂക്കളം ഇത്തവണ വയനാടിന്റെ ദുരന്തബാധിതർക്കുള്ള ഓർമ്മപൂക്കളമായിരുന്നു. രാവിലെ അത്തപ്പൂക്കള സമർപ്പണം ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ.കെ. സുദർശൻ നിർവഹിച്ചു. ചെയർമാൻ മുൻ എം.എൽ.എ: എം.കെ. കണ്ണൻ, വയനാട് ദുരിതാശ്വാസ നിധിയിലേക്കുള്ള ചെക്കുകൾ ഏറ്റുവാങ്ങി. കല്യാൺ ഗ്രൂപ്പ് എം.ഡി: ടി.എസ്. പട്ടാഭിരാമൻ, ജനറൽ കൺവീനർ ഷോബി ടി. വർഗീസ് പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |